കാരാകുര്‍ശ്ശി:പ്രവാസ ജീവിതത്തില്‍ അടിപതറി ദുരന്തത്തിലേക്ക് തെറിച്ച് വീണ യുവാവിനും കുടുംബത്തിനും നല്ല ജീവിതം സാധ്യ മാകാന്‍ നന്‍മയുടെ കരങ്ങളെ ചേര്‍ക്കുകയാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.കാരാകുര്‍ശ്ശി കാവിന്‍പടി ആനക്കപ്പാറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ കിടപ്പ് രോഗിയായ ഉമറുല്‍ ഫാറൂഖി നാണ് രക്ഷകരായി സേവ് മണ്ണാര്‍ക്കാട് മുന്നിലുള്ളത്. അന്തിയുറ ങ്ങാന്‍ ഒരു വീട് നിര്‍മിച്ച് നല്‍കാനുള്ള ദൗത്യമാണ് സേവ് മണ്ണാര്‍ ക്കാട് ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറിലായിരുന്നു ഉമറുല്‍ ഫാറൂഖിന് ജോലി.ലിഫ്റ്റ് ജേലിയില്‍ തകരാര്‍ സംഭവിച്ചുണ്ടായ അപകടം ഉമറുലിനെ കോമാവസ്ഥ യിലേക്ക് തള്ളിയിട്ടു.നാട്ടിലെത്തിച്ച് നിരന്തര ചികിത്സ നല്‍കി. നേരീയ പുരോഗതി മാത്രമാണ് ഉണ്ടായത്.ഇപ്പോഴും സംസാരിക്കാ നോ ചലിക്കാനോ കഴിയാതെ വീല്‍ചെയറിലും കിടക്കയിലുമായാ ണ് ജീവിതം തള്ളി നീക്കുന്നത്.ഭാര്യയും ചെറിയ കുട്ടിയും രണ്ടു സഹോദരങ്ങളും ഉമ്മയും ഉപ്പയുമടങ്ങുന്ന കുടുംബമാണ് ഉമറുല്‍ ഫാറൂഖിന്റേത്. ഒരുസഹോദരനൊഴികെ എല്ലാവരും ഇപ്പോഴുള്ള പഴയ വീട്ടിലാണ് കഴിയുന്നത്.വാഹനം പോലും വീട്ടിലെത്തിപ്പെടാ നുള്ള വഴി സൗകര്യമില്ല.ഏറെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കുടും ബം ഉമറുലിനെ ചികിത്സിക്കുന്നുണ്ട്.നിലവില്‍ കോഴിക്കോടാണ് ചികിത്സ നടത്തി വരുന്നത്.ഫിസിയോ തെറാപ്പി ചികിത്സകളാണ് ഇനി പോംവഴിയെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. ഇതിനുള്ള ഒരുക്കത്തിലാണ് കുടുംബം.ഇതിനിടയിലാണ് യുവാവിന്റെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞ് സേവ് മണ്ണാര്‍ക്കാട് സഹായഹസ്തങ്ങളുമായി എത്തുന്നത്.ഉമറുലിനും കുടുംബത്തിനും പുതിയ വീട് പണിത് നല്‍കാന്‍ സേവ് മണ്ണാര്‍ക്കാട് തീരുമാനിച്ചു. മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ്, മണലടി ജുമാ മസ്ജിദ്, കോടതിപടി ജുമാ മസ്ജിദ് തുടങ്ങിയ കമ്മിറ്റികളും, ഐ.എം.എ മണ്ണാര്‍ക്കാട് ഘടകം, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ്, സുമനസ്‌കരായ വ്യാപാരികള്‍, മറ്റുസഹൃദയര്‍ തുടങ്ങിയവരുടെ സഹായത്താല്‍ 6,14,241 രൂപ ഇതിനകം സമാഹരിച്ചു.സഹോദരന്‍ നല്‍കിയ സ്ഥലത്ത് 800 സ്‌ക്വയര്‍ ഫീറ്റിലാണ് വീടാണ് നിര്‍മിക്കുന്നത്.
ഖാസിമാരായ ഉസ്മാന്‍ ഫൈസി, വാഹിദ് ഫൈസി, മുഹമ്മദലി അന്‍വരി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വീടിന് കുറ്റിയ ടിച്ചു.ചടങ്ങില്‍ സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍, ഭാരവാ ഹികളായ അസ്ലം അച്ചു, ജിഫ്രി, സലാം കരിമ്പന, ഉമ്മര്‍, ബഷീര്‍ കുറുവണ്ണ, സി.ഷൗക്കത്ത് അലി,ബാബു മങ്ങാടന്‍,പ്രവര്‍ത്തകരായ അബ്ദുറഹിമാന്‍ കെ.പി, ദീപിക, ഫസല്‍, പി.അസ്‌കറലി, ഉമറുല്‍ ഫാറൂഖി ന്റെ പിതാവും, സഹോദരങ്ങളും തുടങ്ങിയവരും പങ്കെടുത്തു. തന്റെ സ്വപ്നമായ പുതിയ വീടിനായി നന്മമനസുകള്‍ കൈകോ ര്‍ത്തതെല്ലാം ഉമറുല്‍ അറിയുന്നുണ്ട്.ആ നന്ദി കണ്ണീരായി ഒഴുകി യിറങ്ങുമ്പോള്‍ ചേര്‍ത്തുപിടിച്ചും കണ്ണീര്‍തുടച്ചും ഒപ്പമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് സുമനസ്സുകള്‍.