പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 25ന് ആഷ പ്രവർ ത്തകർ രാജ്യവ്യാപകമായി അവകാശദിനം ആചരിച്ചു. ജില്ലയിൽ പാലക്കാട് ജില്ലാ ആഷ വർക്കേഴ്സ് യൂണിയൻ (സിഐടിയു)ന്റെ ആഭിമുഖ്യത്തിൽ നാനൂറോളം കേന്ദ്രങ്ങളിൽ ദിനാചരണം നടത്തി. 
കേന്ദ്രസർക്കാരിന്റെ ജന-തൊഴിലാളി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക, ആഷമാരെ സ്ഥിരപ്പെടുത്തുക, കോവിഡ്-19 ഡ്യൂട്ടിയിൽ ഉള്ള ആഷമാർക്ക് പ്രതിമാസം 25000 രൂപ അലവൻസ് അനുവദിക്കുക, കേന്ദ്രസർക്കാർ ആരോഗ്യപ്രവർത്തകർക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ആഷമാർക്കും ലഭ്യമാക്കുക, അർഹരായ മുഴുവൻ ആളുകൾക്കും സൗജന്യ ടെസ്റ്റും ചികിത്സയും ഉറപ്പുവരുത്തുക, പൊതുജനാരോഗ്യമേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജിഡിപിയുടെ 6% ആരോഗ്യരംഗത്തിനായി മാറ്റിവെക്കുക, ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കി NHMനെ സ്ഥിരം സംവിധാനമാക്കുക; നിലവിൽ ജോലി ചെയ്യുന്നവരെയെല്ലാം സ്ഥിരപ്പെടുത്തുക, അർഹരായ മുഴുവൻ ആളുകൾക്കും പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക, ആഷമാർക്ക് മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ചികിത്സയും സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ആഷ പ്രവർത്തകർ അവകാശദിനത്തിൽ ഉന്നയിച്ചത്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് എല്ലാ കേന്ദ്രങ്ങളിലും പരിപാടി നടന്നത്. 
പുതുശ്ശേരിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.പത്മിനി ഉദ്ഘാടനം ചെയ്തു.സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് എൽ.ഇന്ദിര, പുതുപ്പരിയാരത്തും പാലക്കാട് ജില്ലാ ആഷ വർക്കേഴ്സ് യൂണിയൻ (CITU) സെക്രട്ടറി കെ.ഗീത, കടമ്പഴിപ്പുറത്തും ആഷ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കെ.രമണി കൊടുമ്പിലും സംസ്ഥാന കമ്മിറ്റി അംഗം കെ.രമ, ആലത്തൂരിലും പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടി വിജയിപ്പിച്ച എല്ലാ ആഷമാരെയും അഭിവാദ്യം ചെയ്യുന്നതായി യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു.   

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!