പാലക്കാട്:ജില്ലയിലെ     പ്രധാന   കുളങ്ങളില്‍      ജലലഭ്യത      നിര്‍ ണ്ണയ സ്‌കെ യിലുകള്‍ സ്ഥാപിക്കാന്‍  ഗ്രാമ പഞ്ചായത്തുകള്‍ക്കും, നഗര സഭകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഹരിത  കേരളം  മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ അറിയിച്ചു. ഇത് പ്രകാ രം  ഓരോ  കുളങ്ങള്‍ക്കും അടുത്ത്   വെള്ളത്തിന്റെ   കണക്കുകള്‍   രേഖപ്പെടുത്താനുളള  ബോര്‍ഡുകള്‍ സ്ഥാപിക്കും.  സ്‌കെയി ല്‍  സ്ഥാപിക്കുന്നതിന്  മുന്‍പ്  കുളം  ശുചിയാക്കി അടി ഞ്ഞു കൂടിയ   മണ്ണ്   നീക്കം   ചെയ്ത്   പരമാവധി   സംഭരണ   ശേഷിയി ലാക്കും.   കഴിഞ്ഞ വേനലിലെ  ജലനിരപ്പ്  കൂടി  കണക്കിലെടുത്ത് ആ  നിര പ്പില്‍  നിന്ന്  50  സെന്റിമീറ്റര്‍ താഴ്ത്തിയാണ്  സ്‌കെയില്‍    സ്ഥാപി ക്കുക. ജലം    കുളങ്ങളില്‍    പരമാവധി നിറഞ്ഞാലുള്ള   ജലനിര പ്പിനേക്കാള്‍   50   സെന്റിമീറ്ററെങ്കിലും   സ്‌കെയില്‍   ഉയര്‍ ന്നു നില്‍ക്കും. ഓരോ   10   സെന്റിമീറ്റര്‍  ഇടവിട്ട്   കറുപ്പും   മഞ്ഞ യും  നിറം ഉപയോഗിച്ച്   സ്‌കെയിലില്‍   അളവുകള്‍    രേഖപ്പെടു ത്തും.   കുളം   വറ്റുന്ന സാഹചര്യത്തില്‍  ജലസേചനം,  റവന്യൂ ,  തദ്ദേശ ഭരണ  വകുപ്പുകള്‍,  കര്‍ഷക സമിതികള്‍     എന്നിവയുമായി  കൂടിയാലോചിച്ച്     കനാലുകളില്‍     നിന്നോ     ജലം നിറഞ്ഞതും      ഉപേക്ഷിക്കപ്പെട്ടതുമായ     പാറമടകളില്‍     നിന്നോ     റീച്ചാര്‍ജ്ജിം ഗ് സാധ്യതകളും  പരിഗണിക്കും.  ജില്ലയിലെ  ഏതാണ്ട്  4000  ത്തില ധികമുളള  വരുന്ന വലിയ  കുളങ്ങളില്‍  മുഴുവന്‍  സ്‌കെയിലുകള്‍  സ്ഥാപിക്കുവാനാണ്  ഹരിത  കേരളം മിഷന്‍    ലക്ഷ്യമിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!