മണ്ണാര്‍ക്കാട് :കോവിഡിനെ മറയാക്കി ചെലവ് ചുരുക്കലിന്റെ പേരി ല്‍ വിദ്യാഭ്യാസ മേഖലയിലടക്കം നിയമന നിരോധനം ഏര്‍പ്പെടു ത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.’കരുത്തുറ്റ രാഷ്ട്രം കര്‍മ്മോ ത്സുക അധ്യാപനം’ എന്ന പ്രമേയത്തില്‍ കേരളാ ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ പാലക്കാട് ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെലവ് ചുരുക്കലിനെ ക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വിദ്യാ ഭ്യാസ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിറകോട്ട് വലി ക്കാന്‍ കാരണമാകും.ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കോവിഡ് ഭീഷണി മറയാക്കി വെട്ടിച്ചുരുക്കി വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ നിന്ന് പിന്‍മാറാനുള്ള നീക്ക ത്തിനെതിരെ പൊതുസമൂഹവും ജീവനക്കാരും ജാഗ്രത പുലര്‍ത്ത ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എം. പി.സാദിഖ് അധ്യക്ഷനാ യി.ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. നജ്മുദ്ധീന്‍,കെ. എച്ച്.ഫഹദ്, കെ.എ.ഹുസ്‌നിമുബാറക്, പി.സി.എം.ഹബീബ് പ്രസംഗിച്ചു.