അലനല്ലൂര്‍ : പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി കേരള സ്‌കൂള്‍ ടീച്ചേ ഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ടി.വി.ചലഞ്ചില്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 25 ടി.വി.കള്‍ സബ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചു.
പ്രദേശത്തെ പ്രമുഖ വ്യക്തികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മുന്‍ കാല അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.പൊതു പ0ന കേന്ദ്രങ്ങളായ അങ്കണ്‍വാടികള്‍, വായനശാലകള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍, വിവിധ കോളനികള്‍ തുടങ്ങിയ കരിമ്പ മുതല്‍ എടത്തനാട്ടുകര വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് ടി.വി.കള്‍ സ്ഥാപിച്ചത്.
ടി.വി.ചലഞ്ചിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍കുമാര്‍ പദ്ധതിയിലേക്ക് ടി.വി. നല്‍കി നിര്‍വ്വഹിച്ചു. പദ്ധതിക്ക് ജില്ലാ വൈസ് പ്രസിഡണ്ട് എം.കൃഷ്ണദാസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ.ആര്‍.രവിശങ്കര്‍, പി.എം. മധു .പി .ഉണ്ണികൃഷ്ണന്‍, കെ ലത, സബ് ജില്ലാ പ്രസിഡണ്ട് ജി.എന്‍.ഹരിദാസ്, സെക്രട്ടറി എ മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.