മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മ റ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലും, പോസ്റ്റ് ഓഫീസിന് മുമ്പിലും പ്രതിഷേധ ധര്‍ണ്ണ നടത്തി.വൈദ്യുതി ബില്ലിലെ വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോള്‍ ,ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, മോറോട്ടോറിയം കാലയളവ് വര്‍ധിപ്പി ക്കുക, പലിശ ഇളവ് നല്‍കുക, വ്യാപാര മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം മണ്ണാര്‍ ക്കാട് യുണിറ്റ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്.കോവിഡ് പ്രോട്ടോ കോളുകളുടെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണസംഘടനയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും, യുണിറ്റ് രക്ഷാധികാരിയുമായ കെ.എം.കുട്ടി ധര്‍ണ്ണ സമരം ഉദ്ഘാ ടനം ചെയ്തു.സി.എച്ച്.അബുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. യുണിറ്റ് നേതാക്കളായ കെ.പി.ടി.അഷറഫ്, കാജാ ഹുസയിന്‍, സക്കീര്‍ തയ്യില്‍, ചിന്‍മയാനന്ദന്‍, ടി.കെ.ഗംഗാധരന്‍, ടി.കെ. ഷൗക്കത്ത്, സി.എച്ച്, ഷൗക്കത്ത്, സലാം കരിമ്പന, നാസര്‍ കുറുവണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കെ.എം.കുട്ടി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസി ഡന്റ് ജെ.കാജാ ഹുസൈന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെ ക്രട്ടറി ഫിറോസ് ബാബു, സി.എച്ച്.അബ്ദുല്‍ ഖാദര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.ടി.കെ.ഷൗക്കത്ത്, ഷറഫുദ്ദീന്‍, ഫിറോസ് സി.എം, നാസര്‍ കെ.പി.ടി, കെ.എം.ഹരിദാസന്‍, അയൂബ് .എം, ഷംസുദീന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.