മണ്ണാര്‍ക്കാട് : നഗരത്തില്‍ നടമാളിക റോഡില്‍ റൂറല്‍ ബാങ്കിന് സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമരം പുത്തൂര്‍ അക്കിപ്പാടം പുല്‍ക്കുഴിയില്‍ മുഹമ്മദാലി (60) ആണ് മരിച്ചത്.തലയില്‍ പരിക്കേറ്റിട്ടുണ്ട്.മൃതദേഹത്തിന് സമീപം രക്തം പറ്റിയ കല്ലും കണ്ടെടുത്തിട്ടുണ്ട്.നിരവധി കളവ് കേസുകളിലെ പ്രതിയാണ് മരിച്ച മുഹമ്മദാലിയെന്ന് പോലീസ് പറഞ്ഞു. മണ്ണാര്‍ ക്കാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.