മണ്ണാര്‍ക്കാട് :എം.ഇ.എസ് കല്ലടി കോളേജിന് സമീപം പാണ്ടിക്കാട് പ്രദേശത്ത് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥി കള്‍ക്ക് കല്ലടി കോളേജ് ടി.വി യും ഡി.ടി.എച്ചും അനുബന്ധ സൗക ര്യങ്ങളും ഏര്‍പ്പെടുത്തി. കോളേജിന്റ്റെ ഔട്ട് റീച്ച് – എക്സ്റ്റന്‍ഷന്‍ പദ്ധതികളുടെ ഭാഗമായി പാണ്ടിക്കാട് അംഗന്‍വാടിയിലാണ് പഠന സൗകര്യങ്ങള്‍ ഒരുക്കിയത്.കല്ലടി കോളേജ് പി. ടി. എ യും മാനേജ്‌മെ ന്റ് കമ്മിറ്റിയും സംയുക്തമായി ഒരുക്കിയ പഠന സൗകര്യങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ സൈതാലി നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രഫ. ടി. കെ ജലീല്‍ ,പി. ടി .എ വൈസ് പ്രസിഡന്റ് ബാല മുകുന്ദന്‍ മാസ്റ്റര്‍,കോളേജ് ട്രഷറര്‍ സി.പി ശിഹാബ്, മണ്ണാര്‍ക്കാട് ബി ആര്‍ സി ബി.പി.ഒ മുഹമ്മദാലി, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി. എച്ച് നുസ്രത്ത് നഗരസഭാ കൗണ്‍സിലര്‍മാരായ കെ സി അബ്ദു റഹ്മാന്‍,വി. സിറാജുദ്ദീന്‍, പി.ടി.എ സെക്രട്ടറി പ്രൊഫ എ.എം ഷിഹാ ബ്, ഐ.ക്യു എ.സി കോ ഓര്‍ഡിനേറ്റര്‍ ഡോ.വി.എ ഹസീന, അംഗ ന്‍വാടി ഹെല്‍പ്പര്‍ പ്രീത, ഡോ.ടി.സൈനുല്‍ ആബിദ്, പ്രൊഫ. മൊയ്തീന്‍ ഒ.എ, പൂക്കോയ തങ്ങള്‍, അജ്മല്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.