അലനല്ലൂര്‍:ഒരിടവേളയക്ക് ശേഷം വീണ്ടും അലനല്ലൂരില്‍ മോഷ ണം.കുളപറമ്പിലെ വരവത്ത് അബ്ദുല്‍ കരീം മുസ് ലിയാരുടെ വീട്ടിലാണ് മോഷണം അരങ്ങേറിയത്. ഇന്നലെ രാത്രി 11നും ഇന്ന് പുലര്‍ച്ചെ 5 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. അബ്ദു ല്‍ കരീമും മകനും മരുമകളും ഉറങ്ങി കിടന്നിരുന്ന താഴത്തെ നില യിലെ മുറികള്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രാവിലെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ മറ്റു ബന്ധുക്കള്‍ എത്തി യാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരമറിയുന്നത്. വീടിന്റെ മുകളിലത്തെ നില യില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മാല, വളകള്‍ കുട്ടിക ളുടെ ആഭരണങ്ങള്‍ എന്നിവ അടങ്ങിയ 12 പവന്‍ സ്വര്‍ണവും,5,000 രൂപയും നഷ്ടമായതായാണ് പരാതി.ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും മോഷണം പോയിട്ടുണ്ട്. നാട്ടുകല്‍ സി.ഐ അനീഷ്‌ലാ ലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച്ച വൈകീട്ട് ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ഒരു കടയില്‍ മോഷണവും അഞ്ച് കടകളില്‍ മോഷണശ്രമവും നടന്നു. കോട്ടപ്പള്ള സെന്ററിലെ കാപ്പില്‍ മെഡി ക്കല്‍സിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാ വ് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 50,000 രൂപയും ഹോര്‍ലി ക്‌സ്, ഷെര്‍ലാക് എന്നീ ഭക്ഷ്യവസ്തുക്കളും കവര്‍ന്നതായി കടയുടമ പറഞ്ഞു. സമീപത്തെ എടത്തനാട്ടുകര വനിത സഹകരണ സംഘം ബാങ്ക്, അല്‍ റഹാ ഹോമിയോ ക്ലിനിക്, ഫെയ്മസ് സലൂണ്‍, കോ ഫോട്ടോ ഫുട് വെയര്‍, മന്‍സില്‍ ടെക്സ്റ്റയില്‍ എന്നീ വ്യാപര സ്ഥാപ നങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് മോഷണശ്രമവും നടന്നിട്ടുണ്ട്. അതേ സമയം, കടകളിലെ സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1:13, 1:45 എന്നീ സമയങ്ങളിലാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്. ഷര്‍ട്ട് ധരിക്കാതെ കയ്യില്‍ കമ്പിപാര പോലത്തെ ആയുധം കൊണ്ട് നടക്കുന്നതാണ് മോഷ്ടാവിന്റെ ദൃശ്യം.