അഗളി:പുതൂര്‍ ചൂട്ടറ ഊരില്‍ വനത്തിനുള്ളില്‍ എക്‌സൈസ് നട ത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികളും ചാരായവും കണ്ടെത്തി. ചൂട്ടറ ഊരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വടക്ക് മാറി വനത്തിലൂടെ ഒഴു കുന്ന വെള്ളച്ചാലിന്റെ കരഭാഗങ്ങളില്‍ നടത്തിയ പരിശോധനയി ലാണ് മൂന്ന് മാസം വളര്‍ച്ചയുള്ള അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെ ടുത്തത്.പാറക്കെട്ടുകള്‍ക്കുള്ളില്‍ കന്നാസില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 10 ലിറ്റര്‍ ചാരായവും കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി എക്‌സൈസ് റേഞ്ചും ജനമൈത്രി സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ജന മൈത്രി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ്, എക്‌സൈസ് ഇന്‍സ്‌പെക്ട ര്‍ ജയപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍മാരായ മനോഹരന്‍, ജയപ്ര കാശ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രേംകുമാര്‍, പ്രമോദ്, ലക്ഷ്മണന്‍, പ്രസാദ്, വിനീഷ്, റെയ്ഡില്‍ എന്നിവര്‍ പങ്കെടുത്തു. സംഭ വത്തില്‍ അഗളി എ്കസൈസ് റേഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.