മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.തെങ്കര മേലാമുറി സ്വദേശി സന്തോഷ് (57),കരിങ്കല്ലത്താണി അരക്ക് പറമ്പ് സ്വദേശി അയ്യപ്പന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.നായാട്ടിന് ഉപയോഗിച്ച നാടന്‍ തോക്കും കണ്ടെടുത്തു.
ഏപ്രില്‍ ഒന്നിന് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ മൃഗവേട്ട നടത്തിയ കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളിലൊരാള്‍ നല്‍ കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിനേയും അയ്യപ്പനേയും അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് സൈലന്റ് വാലി ബഫര്‍സോണില്‍ തത്തേങ്ങേലം ഭാഗത്ത് വെച്ച് കേഴമാന്‍, കരിങ്കു രങ്ങ്,മലയണ്ണാന്‍ എന്നിവയെ വേട്ടയാടിയ കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് റേഞ്ച് ഓഫീസര്‍ യു ആഷിഖ് അലി പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായും റേഞ്ച് ഓഫീസര്‍ അറി യിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സൈലന്റ് വാലിയിലെ പൂച്ചിപ്പാറ പാമ്പന്‍വനത്തില്‍ അതിക്രമിച്ച് കടന്ന് വംശനാശ ഭീഷണി നേരി ടുന്ന കരിങ്കുരങ്ങിനേയും മലയണ്ണാനേയും കാട്ടുകോഴിയേയും വേട്ട യാടി സംഘത്തിലും ഇരുവരുമുണ്ടായിരുന്നതായി വനംവകുപ്പ് പറയുന്നു.ഈ സംഘത്തിന് വഴികാട്ടിയായി പ്രവര്‍ത്തിച്ച തത്തേ ങ്ങേലം മേലാമുറി സ്വദേശി അനില്‍കുമാറിനെ നേരത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു ആഷിഖ് അലി,സ്‌റ്റേഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പിപി മുരളീധരന്‍, സിവില്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍.സജീവ് ,കെ.രാജേഷ്, ബിഎഫ്ഒമാരായ പ്രസാദ്, ബി.കെ.അരുണ്‍, വി.രഞ്ജിനി ,കെ. അപര്‍ണ എന്നിവരടങ്ങുന്ന സംഘമാണ് സന്തോഷിനേയും അയ്യപ്പ നേയും അറസ്റ്റ് ചെയ്തത്.ഇരുവരേയും കോടതിയില്‍ ഹാജരാക്കി .മൃഗവേട്ട കേസില്‍ വനംവകുപ്പിന്റെ അന്വേഷണം തുടരുകയാണ്.