അഗളി: പാടവയല്‍ കുളപ്പടി ഊരില്‍ അട്ടപ്പാടി ജനമൈത്രി എക് സൈസ് സ്ക്വാഡും മണ്ണാര്‍ക്കാട് സര്‍ക്കിളും സംയുക്തമായി നട ത്തി റെയ്ഡില്‍ 1014 ലിറ്റര്‍ പിടികൂടി നശിപ്പിച്ചു.വാറ്റുപകരണങ്ങളും കണ്ടെടുത്തു.കുണ്ടികര ചാലില്‍ മാവ് മരത്തിന്റെ സമീപത്തെ പാറക്കെട്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാ നായി തയ്യാറാക്കി വെച്ചിരുന്ന വാഷ് കണ്ടെടുത്തത്.
23 കുടങ്ങളിലും മൂന്ന് പ്ലാസ്റ്റിക്ക് ബാരലുകളിലുമായി സൂക്ഷിച്ച നില യിലായിരുന്നു വാഷ്.സംഭവത്തില്‍ എക്സൈസ് കേസെടുത്തു. അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ജി.ജയപ്രകാശ് ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.പ്രമോദ്, പ്രദീപ്.ആര്, രജീഷ്.എ.കെ, രങ്കന്.കെ മണ്ണാര്‍ക്കാട് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ ഡി. ഷംനാദ്.സിവില്‍ എക്സൈസ് ഓഫീസര്‍ പിന്റോ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.