Day: April 16, 2022

തോട്ടരയില്‍ വാഹനാപകടം

കരിമ്പുഴ: തോട്ടരയ്ക്ക് സമീപം കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കാറിലുണ്ടായിരുന്ന മൈലാംപാടം സ്വദേശികളായ അര്‍ഷിദ്,ഷാനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് സാര മുള്ളതല്ല.

അഞ്ചടിച്ച് കേരളം,ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്‌

മലപ്പുറം: തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സ ന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ…

റൈന്‍ബോ ക്ലബ്ബ്
വാര്‍ഷികമാഘോഷിച്ചു

മണ്ണാര്‍ക്കാട്: തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.വിഷു ആഘോ ഷവും വിഷുക്കണിയും നടന്നു.ക്ലബ്ബ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.ക്ലബ് ഭാരവാഹികളായ അജയ് കൃഷ്ണ പട്ടുതൊടി,അക്ഷയ് കുമാര്‍, ഷൈലേഷ് അമ്പലത്ത്, ശങ്കരനാരായണന്‍ പയ്യുണ്ട,…

അട്ടപ്പാടിയിലേക്ക് സമാന്തരപാത:
സംയുക്ത പരിശോധന നടത്തി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് സമാന്തര പാതയ്ക്കായി എംഎം എല്‍എമാരായ എന്‍.ഷംസുദ്ദീന്‍,കെ.ശാന്തകുമാരി എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി.അഗളി പഞ്ചായ ത്തിലെ പാറവളവ് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല വരെ നിര്‍ദിഷ്ട പാത കടന്നു പോകുന്ന പ്രദേശത്തായിരുന്നു പരിശോ ധന. വനത്തിലൂടെയടക്കം ഇത്രയും ദൂരം…

ഐഎസ്എം പാലക്കാട് ജില്ല എക്‌സിക്യൂട്ടീവ് ക്യാമ്പും ഇഫ്താര്‍ സംഗമവും

മണ്ണാര്‍ക്കാട് : ‘ഇസ്ലാം : അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദര്‍ശനം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഐ എസ് എം സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി ഐ എസ് എം പാലക്കാട് ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് ക്യാമ്പും ഇഫ്താര്‍ സംഗമവും നടത്തി.കെ എന്‍ എം…

കൈത്താങ്ങ് 2022 – തൊഴില്‍മേള 24 ന്

മണ്ണാര്‍ക്കാട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം,ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌ കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൈത്താങ്ങ് 2022 എന്ന പേരില്‍ സഘടിപ്പിക്കുന്ന തൊഴില്‍ മേള 24ന് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നടക്കും.എന്‍.എസ്.ക്യു.എഫ് അനുസൃത…

ആയിഷയുടെ കൊലപാതകത്തില്‍ നടുങ്ങി ആമിയംകുന്ന്;ഭര്‍ത്താവ് ഹംസ അറസ്റ്റില്‍

കോട്ടോപ്പാടം : കൊടക്കാടില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യ യെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭര്‍ത്താവിനെ നാട്ടുകല്‍ പൊ ലീസ് അറസ്റ്റ് ചെയ്തു.ആമിയംകുന്ന് ചക്കാലക്കുന്നന്‍ വീട്ടില്‍ ഹംസ (45)യാണ് അറസ്റ്റിലായത്.ഭാര്യ ആയിഷക്കുട്ടി (35)യെ കൊലപ്പെടു ത്തിയ ശേഷം ഇയാള്‍ നേരിട്ട് പൊലീസില്‍…

ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ ബുധനാഴ്ച (ഏപ്രില്‍ 20) വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമാ യ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.കാറ്റിലും മഴയിലും…

പാലക്കാട്ട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും ആക്രമണം.നഗരത്തിലെ മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു.മുന്‍ ശാരീ രിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറി യിലെ കടയില്‍ കയറിയാണ് മൂന്ന് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം ശ്രീനിവാസനെ വെട്ടിയത്.ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക്…

മൈലാഞ്ചിയിടല്‍ മത്സരം മെയ് 7ന്

മണ്ണാര്‍ക്കാട്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സേവ് മണ്ണാര്‍ ക്കാട് ജനകീയ കൂട്ടായ്മ വനിതാ വിംഗ് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു.മൊഞ്ചേറും മൈലാഞ്ചിയെന്ന പേരില്‍ മെയ് ഏഴിനാണ് മത്സരം.വൈകീട്ട് മൂന്ന് മണി മുതല്‍ 4.15 വരെയാണ് മത്സര സമയം.ഒന്നാം സമ്മാനം 5,000 രൂപയും രണ്ടാം സമ്മാനം…

error: Content is protected !!