അലനല്ലൂര്‍ : തിരുവാഴാംകുന്ന് മുറിയക്കണ്ണി ഡി.വൈ.എഫ്.ഐ. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ 250 ഓളം കുടുംബ ങ്ങള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു. കൂടാതെ പ്രവര്‍ ത്തനത്തിന് ഐക്യരൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ളവര്‍ക്ക് ടീ ഷര്‍ട്ടുകളുടെ വിതരണവും ചടങ്ങില്‍ നടന്നു. 140 ഓളം ടീഷര്‍ട്ടുകളാണ് വിതരണം നടത്തിയത്. പ്രവര്‍ത്തനതിനാവശ്യമായ മുഴുവന്‍ ഫണ്ടും ഹോപ്‌സ് ഓഫ് മുറിയ ക്കണ്ണി എന്ന വാട്‌സാപ്പ് കൂട്ടായ്മയിലെ പ്രവാസികളാണ് സംഭാവന നല്‍കിയത്. ഈ ഗ്രൂപ്പിന്റെ കീഴില്‍ കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഉള്‍പ്പെടെയുള്ള വിജ്ഞാന പരിപാടി കള്‍ പ്രതിവാരം നടന്നു വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ആഴ്ച സ്‌ക്രാപ്പ് ശേഖരണത്തിലൂടെ ഫണ്ട് ശേഖരിച്ച് നല്‍കിയിരുന്നു. പരിപാടിയുടെ ഉദ്ഘാടനവും പച്ചക്കറി കിറ്റ് വിതരണോദ്ഘാടനവും ഡി. വൈ. എഫ്. ഐ. ബ്ലോക്ക് ഭാര വാഹി സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടീഷര്‍ട്ട് വിതരണോദ്ഘാ ടനം മുറിയക്കണ്ണി ബ്രാഞ്ച് സെക്രട്ടറി യൂസഫ് പുല്ലിക്കുന്നന്‍ നിര്‍വ ഹിച്ചു. പരിപാടിയില്‍ ഡി. വൈ. എഫ്. ഐ. യൂണിറ്റ് സെക്ര ട്ടറി അര്‍ഷാദ്. സി. പി, പ്രസിഡണ്ട് ഫര്‍ഹാന്‍ മലയില്‍, പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗം കമറുദ്ദീന്‍ മലയില്‍, നിസാര്‍ കൈരളി എന്നിവര്‍ സംസാരിച്ചു.