മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനോട് തൊട്ട് ചേര്‍ന്ന് കിടക്കുന്ന കാരാകു ര്‍ശ്ശി പഞ്ചായത്തിലെ വാഴേമ്പുറം സ്വദേശിനിക്ക് കോവിഡ് 19 രോഗ ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യ ത്തില്‍ മണ്ണാര്‍ക്കാട്ടുകാരും കൂടുതല്‍ കരുതിയിരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. രോഗം സ്ഥിരീകരിച്ച വാഴേമ്പുറം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍ വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ ആരുമില്ലെന്നതി നാലാണ് ഉറവിടം അജ്ഞാതമാകുന്നത്.ഇത് മണ്ണാര്‍ക്കാട്ടുകാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
ഇനിയുള്ള രണ്ടാഴ്ചക്കാലത്തേക്ക് മണ്ണാര്‍ക്കാടും പരിസരത്തുമുള്ള വര്‍ വളരെയധികം ശ്രദ്ധപുലര്‍ത്തണമെന്നാണ് പ്രമുഖ ഡോക്ടറായ കെ.എ. കമ്മാപ്പ ആവശ്യപ്പെടുന്നത്.ഒപ്പം രണ്ടാഴ്ച്ചക്കാലത്തേക്ക് ലോക്ക് ഡൗണ്‍ കാലത്ത് അനുവര്‍ത്തിച്ച നിയന്ത്രണങ്ങള്‍ സ്വയം കര്‍ശന മായി പാലിക്കാന്‍ തയ്യാറാകണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു. അതേ സമയം വാഴേമ്പുറം സ്വദേശിനിക്ക് രോഗം പിടിപെട്ടത് എവിടെ നിന്ന് എന്നത് കണ്ടെത്താന്‍ കഴിയാത്തത് രോഗലക്ഷണങ്ങ ളുള്ള ഒരാള്‍ പരിസരത്ത് ഉണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്ന തെന്നും ഡോ കമ്മാപ്പ പറയുന്നു.രോഗവ്യാപനം കുറയുന്നത് വരെ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പമീലിയും ആവശ്യപ്പെട്ടു. പുറത്തി റങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍,കൈകഴുകല്‍ സാമൂഹ്യ അകലം പാലിക്കലടക്കമുള്ള മുന്‍കരുതലുകളില്‍ വിട്ട് വീഴ്ച പാടില്ലെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ മണ്ണാര്‍ക്കാട് നഗര ത്തില്‍ തിരക്ക് വര്‍ധിക്കുന്ന കാഴ്ചയാണ്.സാമൂഹിക അകലം പാലി ക്കല്‍ പോലുള്ള നിബന്ധനകള്‍ പലയിടങ്ങളിലും ലംഘിക്കപ്പെടു ന്നുമുണ്ട്.മാസ്‌ക് കൃത്യമായി ധരിക്കാതെ യാത്ര ചെയ്യുന്നവരും പതിവ് കാഴ്ചയായി.നിരത്തുകളില്‍ പോലീസ് പരിശോധന കുറഞ്ഞ തോടെ മൂന്ന് പേര്‍ വീതം ഇരുചക്ര വാഹനങ്ങള്‍ സഞ്ചരിക്കുന്നതും കണ്ട് വരുന്നുണ്ട്.ഇതെല്ലാം രോഗം പിടിപെടാനുള്ള സാധ്യതയുടെ തോത് വര്‍ധിപ്പിക്കുകയാണ്.ആരോഗ്യ ജാഗ്രതയില്‍ ജനം വീഴ്ച തുടരുന്നത് സാമൂഹ്യ വ്യാപനം അതിവേഗമുണ്ടാകുമോയെന്ന ആശങ്കയും വര്‍ധിപ്പിക്കുന്നു.മണ്ണാര്‍ക്കാട് താലൂക്കില്‍ ഇതുവരെ 16 ഓളം പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ആറ് പേര്‍ താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്‍സ്റ്റിറ്റിറ്റിയൂഷ ണല്‍ ക്വാറന്റൈനിലും വീടുകളിലുമായി നിരവധി പേര്‍ നിരീ ക്ഷണത്തിലുമുണ്ട്.