അട്ടപ്പാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു.ഇന്ന് ഉച്ചയക്ക് രണ്ട് മണിയോടെ താവളം സെഹിയോന്‍ ധ്യാന കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭ വം.ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.ശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടി ചുരത്തിലും മരം വീണ് ഭാഗികമായ ഗതാഗത തടസ്സം ഉണ്ടായി.