മണ്ണാര്‍ക്കാട്: വിദേശത്ത് നിന്നും മണ്ണാര്‍ക്കാട് നഗരത്തില്‍ തിരിച്ചെ ത്തിയ പ്രവാസിക്ക് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ദയനീയ കാത്തിരിപ്പ്.കൊറ്റിയോട് സ്വദേശിക്കാണ് ക്വാറന്റൈന്‍ കെയര്‍ സെന്റര്‍ ആയ എമറാള്‍ഡ് റെസിഡന്‍സിക്ക് മുന്‍വശം മണിക്കൂറു കളോളം കാത്തിരിക്കേണ്ടി വന്നത്.

പുലര്‍ച്ചെ ദുബായില്‍ നിന്ന് കരിപ്പൂരില്‍ രണ്ടര മണിക്ക് വിമാനമി റങ്ങിയ ഇദ്ദേഹം കെഎസ്ആര്‍ടിസി ബസില്‍ ഷൊര്‍ണൂരിലെത്തി. തുടര്‍ന്ന് ടാക്‌സിയില്‍ പതിനൊന്നേ കാലോടെയാണ് മണ്ണാര്‍ക്കാ ടെത്തിയത്.എന്നാല്‍ കെയര്‍ സെന്ററില്‍ പ്രവേശിക്കാനാകാതെ രണ്ട് മണിക്കൂറിലധികം കാറില്‍ തന്നെ കാത്തിരിപ്പ് തുടരുകയാ യിരുന്നു. വിവരമറിഞ്ഞു യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേ ധവുമായെത്തി.തുടര്‍ന്ന് ഏറെ നേരം റോഡ് ഉപരോധിച്ചു.

ഇതേ തുടര്‍ന്ന് നഗരസഭ സെക്രട്ടറി ഹമീദ്, സി ഐ സജീവ് എന്നി വരും സ്ഥലത്തെത്തി.തുടര്‍ന്നാണ് ഇദ്ദേഹത്തിന് ക്വാറന്റൈനുള്ള സൗകര്യം ഒരുക്കിയത്. ഇദ്ദേഹം വരുന്ന കാര്യത്തെ സംബന്ധിച്ച് നഗരസഭക്കോ മറ്റു അധികൃതര്‍ക്കോ വിവരം ലഭിക്കാത്തതാണ് കാത്തിരിപ്പു നേരിടേണ്ടി വന്നതെന്ന് നഗര സഭ സെക്രട്ടറി ഹമീദ് അറിയിച്ചു. ഇതേ സമയം എമറാള്‍ഡ് റെസിഡന്‍സിയില്‍ ക്വാറ ന്റൈന്‍ സെന്റര്‍ ആക്കിയത് മുതല്‍ കറണ്ട് ചാര്‍ജ് നിരക്കും, വെള്ള കരവും വര്‍ധിക്കുന്നതും ഹോട്ടല്‍ അധികൃതരില്‍ നിന്നും പരാതി ഉയരുന്നുണ്ട്.അഡ്വ.നൗഫല്‍ കളത്തില്‍,നൗഷാദ് വെള്ള പ്പാടം,കെ.പി.എം സലിം,ഷമീര്‍ പഴേരി,സമദ് പൂവക്കോടന്‍,ഷമീര്‍ നമ്പിയത്ത്,സക്കീര്‍ മുല്ലക്കല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!