തെങ്കര:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹങ്ങള്‍ തിരുത്തണമെന്നാ വശ്യപ്പെട്ട് കെഎസ്‌കെടിയു കൈതച്ചിറ യൂണിറ്റ് ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.ടി കുഞ്ഞയമു അധ്യക്ഷനായി.തെങ്കര പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ എംഎം ബഷീര്‍ സ്വാഗതവും സിപി ഹംസ നന്ദിയും പറഞ്ഞു. തെങ്കര പഞ്ചായത്തില്‍ വിവിധ യൂണിറ്റുകളില്‍ നടന്ന പ്രതിഷേധ സമരത്തില്‍ യൂണിയന്‍ നേതാക്കളായപി അലവി,എന്‍.അഭിലാഷ്, സി മാണിക്കന്‍,എന്‍സി മണി തുടങ്ങിയവര്‍ സംസാരിച്ചു.എഫ്‌സി ഐ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യ ധാന്യത്തില്‍ നിന്ന് 50 കിലോ വെച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുക,തൊഴിലുറപ്പ് പദ്ധ തിക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കുക,ആദായ നികുതി ബാധകമല്ലാത്ത കുടുംബങ്ങള്‍ക്ക് 7500 രൂപ മൂന്ന് മാസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!