പാലക്കാട്: സിനിമകളില്‍ കണ്ട മോഷണതന്ത്രങ്ങള്‍ ജീവിത്തില്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ മോഷണക്കേസില്‍ പിടിയിലായി. തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി ബാലമുരുകനെ(42)യാണ് പാലക്കാട് റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശിനി കുമാരി(66)യുടെ സ്വര്‍ണമാണ് കവര്‍ന്നത്. നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കല്യാണ ആവശ്യത്തിനായി മകള്‍ക്കൊപ്പം ചെന്നൈ യില്‍ പോയി മടങ്ങുകയായിരുന്ന കുമാരി സ്വര്‍ണം ബാഗിലാക്കി ബര്‍ത്തിന് താഴെ സൂക്ഷിച്ചി രുന്നു. പാലക്കാട് എത്തിയപ്പോള്‍ മകളോട് ബാഗ് ശ്രദ്ധിക്കണെമന്ന് പറഞ്ഞ് ഉറങ്ങിയ സമയ ത്താണ് പ്രതിമോഷണം നടത്തിയത്. തൃശൂരിലെത്തിയപ്പോള്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞു. തുടര്‍ന്ന് നല്കിയ പരാതിയില്‍ അന്വേഷണം പാലക്കാട് റെയില്‍വേ പൊലിസിന് കൈമാറി.
600-ഓളം സസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഡിജിറ്റല്‍ ഫോറന്‍സിക്, സോഷ്യല്‍ മീഡിയ, ലൊക്കേഷന്‍, സാമ്പത്തിക ഇടപാട് വിവരങ്ങള്‍ വിശകലനം ചെയ്തുമാണ് പ്രതിയെ കണ്ടെത്തി യത്.
മോഷണത്തിന് ശേഷം നാട്ടിലെത്തിയ ബാലമുരുകന് കുടുംബത്തോടൊപ്പം ദീപാവലി ആഘോ ഷിക്കുകയായിരുന്നു. നാട്ടുകാര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയും ആഡംബര ജീവി തം നയിച്ചും ഇയാള്‍ ദാനധര്‍മ്മങ്ങളുടെയും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞുളള ജീവിതത്തി ന്റെയും റീലുകള്‍ പതിവായി പങ്കുവെച്ചിരുന്നു. ഇയാളുടെ ആഡംബര ജീവിതത്തില്‍ ആകൃഷ്ട യായി മറ്റൊരാളുടെ ഭാര്യ ഇയാള്‍ക്കൊപ്പം ഇറങ്ങിത്തിരിച്ചതായും പൊലിസ് കണ്ടെത്തി. നിരവ ധി മോഷണകേസുകളില്‍ പ്രതിയായ ഇയാളില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം വീണ്ടെടുത്തു. പാലക്കാട്ടെത്തിച്ച റിമാന്‍ഡ് ചെയ്തു.
റെയില്‍വേ പൊലിസ് പാലക്കാട് ഡിവൈഎസ്പി മനോജ്, ആര്‍പിഎഫ് ഡിഎസ്സി അനില്‍, ഇന്‍സ്പെക്ടര്‍ പ്രതാപ്, എസ്.ഐ. കെ.ജെ പ്രവീണ്‍, ആര്‍പിഎഫ്, സിഐബി, സിപിഡിഎസ് ടീമിലെ ഇന്‍സ്പെക്ടര്‍മാരായ സി.ഗിരീഷ്,എ.ജെ ജിബിന്‍, എസ്.ഐ. പി.ദീപക്, എഎസ്ഐ കെ.എം ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
