അഗളി:അട്ടപ്പാടിയില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വയോധികയുടെ കഴുത്തിലുണ്ടായിരു ന്ന നാലര പവന്റെ സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍.തമിഴ്നാട് വെല്ലൂര്‍ ജോലാര്‍പേട്ട സ്വദേശി ശിവ (34) ആണ് അറസ്റ്റിലായത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കട ക്കാന്‍ ശ്രമിക്കവെയാണ് അഗളി പൊലിസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടി യത്. കവര്‍ച്ച ചെയ്യപ്പെട്ട നാലേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാല പൊലി സ് വീണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ അഗളി കാവുണ്ടിക്കലിലായിരുന്നു സംഭവം. പ്രദേശത്ത് തനിച്ച് താമസിക്കുന്ന വിജയനിവാസില്‍ രംഗന്റെ ഭാര്യ മാരുതിയുടെ (69) മാലയാണ് ഇയാള്‍ കവര്‍ന്നത്. മാരുതിയുടെ വീട്ടിലെത്തിയ പ്രതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും, ഇവര്‍ വെള്ളവുമാ യി എത്തിയപ്പോള്‍ മാല പൊട്ടിച്ച് വനത്തിലൂടെ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലിസ് പറയുന്നു. തുടര്‍ന്ന് ബസ് സ്റ്റോപ്പ് വഴി ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി തമിഴ്നാട്ടിലേ ക്ക് കടക്കാനായിരുന്നു യുവാവിന്റെ ശ്രമം. മാരുതി ഉടന്‍ തന്നെ പൊലിസ് സ്റ്റേഷനിലെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായി രുന്നു.
പ്രദേശത്ത് ഏതാനും മാസങ്ങളായി ജെ.സി.ബി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതിയെന്ന് പൊലിസ് വ്യക്തമാക്കി. അഗളി എസ്.ഐ. എച്ച്.ഹര്‍ഷാദ്, സി.പി.ഒ. അനീസ് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ സംഭവ സ്ഥല ത്തെത്തിച്ച് പൊലിസ് തെളിവെടുപ്പും നടത്തി.
