എടത്തനാട്ടുകര: മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് എടത്തനാട്ടുകര ഗവ.ഓറി യന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൊടിയേറി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ പതാക ഉയര്‍ത്തി. ആദ്യദിനമായ ഇന്ന് സ്കൂളിലും സമീപത്തുമായി സജ്ജമാക്കിയ 40 വേദികളിലായി വിവിധ സ്റ്റേജ്-സ്റ്റേജിത മത്സരങ്ങള്‍ നടന്നു.സാരംഗി, മേഘമല്‍ഹാര്‍, സാവേ രി, ആനന്ദഭൈരവി, മോഹനം, അല്‍കാമില്‍, അല്‍ബാസിത്, ഗസല്‍, ഹംസധ്വനി, കാംബോജി തുടങ്ങിയ രാഗങ്ങളുടെ പേരിട്ട പ്രധാന വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
കലോത്സവം ചൊവ്വാഴ്ച വൈകിട്ട് നാലിന് വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്യും. കെ. പ്രേംകുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 130ല്‍പരം വിദ്യാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. സൈനബ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല നാസര്‍, വി പി ജംഷീന, സുരേഷ് കൊടുങ്ങയില്‍, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന് കെ.എ. അബ്ദുമനാഫ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി. ഹംസപ്പ, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം അയ്യപ്പന് കുറുപ്പാടത്ത്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്ട്, ജോയിന്റ് കണ്‍വീനര്‍ പി. യൂസഫ്, പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം പടുകുണ്ടില്‍, മന്‍സില്‍ ബക്കര്‍, മുഫീന ഏനു, വിവിധ സബ് കമ്മറ്റി ചെയര്മാന്, കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
