മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍ സോണില്‍ വന്യജീവികളെ വേട്ടയാടിയ സംഭവത്തില്‍ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. തത്തേങ്ങലം മേലാമുറി സ്വദേശി അനി ല്‍കുമാര്‍ (55) ആണ് അറസ്്റ്റിലായത്. ഇയാളാണ് നായാട്ടുസംഘ ത്തിന് വഴികാട്ടിയായിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.മൃഗവേട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അഞ്ച് പേര്‍ വനംവകുപ്പിന് മുന്നില്‍ കീഴടങ്ങിയിരുന്നു.ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാ നത്തില്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷനില്‍ വന്യജീവിയെ വേട്ടയാ ടിയ കേസെടുത്തിരുന്നു.ഈ കേസില്‍ ജാമ്യം ലഭിച്ച നാല് പേരില്‍ നിന്നാണ് അനില്‍കുമാറിനെ കുറിച്ച് വനംവകുപ്പിന് വിവരം ലഭി ച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അനില്‍കുമാ റിനെ അറസ്റ്റ് ചെയ്യുകയും വേട്ട നടത്തിയ തത്തേങ്ങേലം ഭാഗത്ത് കൊണ്ട് പോയി തെളിവെടുക്കുകയും ചെയ്തു.മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ വെച്ച് കരിങ്കുരങ്ങിനേയും മലയണ്ണാനേയുമാണ് വേട്ടയാ ടിയതെന്ന് വനംവകുപ്പ് അറിയിച്ചു.മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ യു ആഷിഖ് അലി,ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പിപി മുരളീധരന്‍, സിവില്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ആര്‍.സജീവ്, കെ.രാജേഷ്, ബിഎഫ്ഒമാരായ സി.വി.സുരേന്ദ്രന്‍, സി.ഉണ്ണിക്കൃഷ്ണന്‍, ബി.കെ. അരുണ്‍,ബി.ഭാനുപ്രിയ, കെ.അപര്‍ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതി യെ പിടികൂടിയത്.ഇയാളെ കോടതിയില്‍ ഹാജരാക്കി. കേസി ല്‍ അന്വേഷണം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.