മണ്ണാര്‍ക്കാട്:പ്രമുഖ വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സൗജന്യമാക്കിയും നൂതന ഡിജിറ്റല്‍ സാങ്കേതിക സം വിധാനങ്ങളോടെയും കല്ലടി കോളേജില്‍ ക്‌ളാസുകള്‍ ആരംഭിച്ച തായി കോളേജ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. കോവിഡ് ഭീഷണി കാരണം പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്‌ളാസുകള്‍ നടത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാ സ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കുന്ന തിന് കോളേജ് പൂര്‍ണ്ണമായും സജ്ജീകരിച്ചു. പാലക്കാട് ജില്ലയില്‍ ആദ്യമായി പ്രമുഖ ഓണ്‍ലൈന്‍ കോഴ്‌സ് ദാതാക്കളായ ‘കോഴ്‌സ് ഇറ’ യുമായി സഹകരിച്ചാണ് ലോക പ്രശസ്തമായ യൂനിവേഴ്‌സിറ്റി കളുടെ കോഴ്‌സുകള്‍ സൗജന്യമായി പഠിക്കുവാന്‍ വിദ്യാര്‍ഥികള്‍ ക്ക് കോളേജില്‍ അവസരം ഒരുക്കിയിരിക്കുന്നത്.

മിഷിഗണ്‍, കൊളറാഡോ, ഐ.ബി.എം,യാലെ തുടങ്ങിയ വിദേശ സര്‍വകലാശാലകളിലെ ഏകദേശം 3800 -ല്‍ പരം കോഴ്‌സുകള്‍ ഇത് വഴി സ്വായത്തമാക്കാന്‍ സാധിക്കും.വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപ കര്‍ക്കും മാത്രമല്ല കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ ക്കും പരിസരപ്രദേശങ്ങളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഇതരസ്ഥാ പനങ്ങളിലെ അധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെ ന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സാധാരണ നിലയില്‍ ആറാ യിരം രൂപ മുതല്‍ പതിനായിരം രൂപ വരെ ചിലവ് വരുന്ന ഈ കോഴ്‌ സുകള്‍ തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഭാവിയിലേക്ക് ഉപകാര പ്രദമായ സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

കോളേജിലെ പുതിയ ഇന്റ്ററാക്ടീവ് ഇന്റ്റലിജന്റ്റ് പാനലുകള്‍ ഉപ യോഗിച്ച് ഏറ്റവും സൗകര്യപ്രദമായാണ് ഓണ്‍ലൈന്‍ ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നത്. വെബെക്‌സ്, ഗൂഗിള്‍ ക്‌ളാസ് യൂട്യൂബ് വീഡി യോസ് എന്നിവ വേഗത്തില്‍ റെക്കോര്‍ഡ് ചെയ്ത് അയക്കുവാന്‍ സാധിക്കുന്നതാണ് ഈ നൂതന സംവിധാനം.ഇതിനായി അമ്പതോളം ക്‌ളാസ് മുറികളും സജ്ജീകരിച്ചിട്ടുണ്ട്.

കോളേജില്‍ നാക്ക് തേര്‍ഡ് സൈക്കിള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ ഈ സൗകര്യങ്ങള്‍ കഴിഞ്ഞ അധ്യയനവര്‍ഷം തന്നെ പ്രവ ര്‍ത്തന സജ്ജമായതാണ്് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകര മായിരിക്കുന്നത്. ഇത്തരം ആധുനിക സംവിധാനങ് ളെല്ലാം ഒരുക്കി യതിലൂടെയാണ് നാക്ക് തേര്‍ഡ് സൈക്കിള്‍ അക്രഡിറ്റേഷനുകളില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ആദ്യ എ പ്‌ളസ് എന്ന ബഹു മതിയും കോളേജിന് നേടാനായി.

ലോക്ക് ഡൗണിനെ തുടര്‍ന്ന്് നിര്‍ത്തിവെച്ച പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് പുനരാരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി അകലം പാലിച്ച് പരീക്ഷ എഴുതാനും കോളേജില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലു കള്‍ വിട്ടുനല്‍കുകയും അഥിതി തൊഴിലാളികളെ കയറ്റി അയക്കു ന്നതിന് ആരോഗ്യ പരിശോധന നടത്തുന്നതിനും അവരെ പാലക്കാ ട് റെയില്‍വേ സ്റ്റേഷനിലേക്ക് അയക്കുന്നതിനായുളള നോഡല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞ ദിവസം കോളേജ് ഓഡി റ്റോറിയവും ക്‌ളാസ് മുറികളും കോളേജ് ഗ്രൗണ്ടും അനുവദിച്ചിരു ന്നതായും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് ചെയര്‍മാന്‍ കെ.സി.കെ സൈതാലി,ട്രഷറര്‍ സി.പി ശിഹാബുദ്ദീന്‍,പ്രിന്‍സിപ്പാല്‍ പ്രൊഫ. ടി.കെ ജലീല്‍,ഐ.ക്യു.എസി. കോ -ഓര്‍ഡിനേറ്റര്‍ ഡോ.വി.എ ഹസീന,പി.ആര്‍.ഒ ആന്റ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ ഡോ.ടി. സൈനുല്‍ ആബിദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!