കാഞ്ഞിരപ്പുഴ: ആരോഗ്യകരമായ നിലനില്‍പ്പിന് കാര്‍ഷിക സംസ് കൃതിയെ വീണ്ടെടുക്കാന്‍ കല്ലാംകുഴിയിലെ രണ്ടരയേക്കറില്‍ വിത്തിട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പച്ചക്കറി കൃഷി തുടങ്ങി.ഹരിതം സൗഹൃദം പദ്ധതിയുടെ ഭാഗ മായാണ് കൃഷി.ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം യുവാ ക്കളെ കൃഷിയിലേക്ക് ആകൃഷ്ടരാക്കുകയെന്നതാണ് ലക്ഷ്യം. അന്യം നിന്ന് പോകുന്ന കൃഷിയെ ഇത് വഴി സംരക്ഷിക്കാനും യുവാക്കളിലെ മാനസിക പിരിമുറുക്കങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.
കെഎംസിസി നേതാവായ അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയി ലുള്ള സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.ഒന്നര വര്‍ഷ ത്തോളമായി കൃഷിയൊന്നും നടക്കാതിരുന്ന ഈ സ്ഥലം പച്ചക്കറി കൃഷി നടത്താനായി യൂത്ത് ലീഗ് ഏറ്റെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ കപ്പയും പിന്നീട് ഇടവിളയായി ചേന,വെണ്ട, പച്ചമുളക് ,തക്കാളി എന്നിവയും കൃഷി ചെയ്യാനാണ് പദ്ധതി.ശാഖാ തലങ്ങളി ല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ യുവാക്കളെ സംഘടിപ്പിച്ച് കാര്‍ഷിക കമ്മിറ്റികള്‍ രൂപീകരിച്ച് നെല്‍കൃഷിയടക്കമുള്ളവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ താഴത്തേതില്‍ പറഞ്ഞു.
കെഎംസിസിയുടെ സഹകരണത്തോടെ ആരംഭിച്ച കൃഷിയുടെ നടീല്‍ ഉത്സവം ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെപി മൊയ്തു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡ ണ്ട് മുസ്തഫ താഴത്തേതില്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ അബ്ബാസ് കൊറ്റിയോട്, സി.എം സിദ്ധിഖ്, പടുവില്‍ മുഹമ്മദാലി, സി.ടി അലി, നാസര്‍ തങ്ങള്‍, സിദ്ധിഖ് പരിയാരത്ത്, അബ്ദുള്‍ വഹാബ്, കല്ലടി വീരാന്‍ കുട്ടി, ഹുസൈന്‍ വളവുള്ളി, സുനീര്‍ പാണക്കാടന്‍, ആബിദ് പൊന്നേത്ത്, സലാം കൊറ്റിയോട്, വാര്‍ഡ് മെമ്പര്‍ സാജിത,അബ്ദുല്ലക്കോയ തങ്ങള്‍, ഹംസ പലേക്കോടന്‍, സിദ്ധിഖ് പാണക്കാടന്‍, ഷിഹാബ് തങ്ങള്‍,ജലീല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.