കരിമ്പ:കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കരിമ്പയില്‍ വ്യാപക കൃഷിനാശം.ആയിരത്തോളം വാഴകളും മരച്ചീനിയുമാണ് നശിച്ചത്.ഒരു വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു.എല്‍ഐസി സുരേഷ്,യു.ടി .ശിവ ശങ്കരന്‍, സുബ്രമണ്യന്‍, മിലിട്ടറി ബാലന്‍ ,കൃഷ്ണന്‍കുട്ടി, സെയ്തലവി, ഇബ്രാഹിം, സലാം എന്നിവരുടെ ആയിരത്തോളം വാഴകളാണ് നശിച്ചത്.രം പൊട്ടി വീണ് കരിമ്പ പള്ളിപ്പടി കൈക്കോട്ടില്‍ സൈ തലവി മുസ്ലിയാരുടെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ ന്നു.വീടിന് അകത്ത് ഉറങ്ങുകയായിരുന്ന ഭാര്യയും ,മകളും 18 മാസം പ്രായമായ കുഞ്ഞും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവ സ്ഥലം വാര്‍ഡ് മെമ്പര്‍ ശ്രീജ,സതീഷ് കുമാര്‍ ,പി.ജി വത്സന്‍ എന്നി വര്‍ സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറെ അറിയിച്ചു.കരിമ്പ 1 വില്ലേജ് ഓഫീസര്‍ മണികണ്ഠന്‍ സ്ഥലത്ത് പരിശോധന നടത്തി. പരിസര ത്തെ കുഞ്ഞു ലക്ഷ്മി ,അബ്ദുള്‍ കാദര്‍ എന്നിവരുടെ വീടുകള്‍ക്കും കാറ്റില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.കോങ്ങാട് നിയോജക മണ്ഡലം എം.എല്‍.എ കെ.വി .വിജയദാസ് സ്ഥലം സന്ദര്‍ശിച്ചു.കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ ബന്ധപ്പെട്ട മേധാവികളോട് എം. എല്‍. എ ആവശ്യപ്പെട്ടു.കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി,പി.ജി ബാബു ,സി.പി.എം ഇടക്കുറുശ്ശി ബ്രാഞ്ച് സെക്രട്ടറി ഷമീര്‍ എന്നിവര്‍ എംഎല്‍എയെ അനുഗ മിച്ചു.കരിമ്പ-1 വില്ലേജ് ഓഫീസര്‍ മണികണ്ഠന്‍ സ്ഥലത്ത് പരിശോധന നടത്തി.