മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ വില്ലേജ് ഓഫീസ് അപ്രതീക്ഷിതമായി അടച്ചിട്ടതിനെ തുടര്‍ന്ന് സേവനങ്ങള്‍ ലഭിച്ചില്ലെന്ന് നാട്ടുകാരുടെ പരാതി.സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിര വധി പേരാണ് ഓഫീസര്‍ ഉള്‍പ്പടെ ഇല്ലാതിരുന്നതിനാല്‍ വലഞ്ഞത്. കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഭീമനാട് പോയതാ യിരുന്നുവെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം ഭീമനാട് അതിഥി തൊഴിലാളികളുടെ യാത്രാ ക്രമീകരണങ്ങള്‍ നടക്കുന്ന തില്‍ പങ്കെടുക്കാനായി അറിയിപ്പ് ലഭിച്ചത് വൈകിയാണെന്നാണ് വില്ലേജ് അധികൃതരില്‍ നിന്നും ലഭിച്ച വിവരം. സ്വീപ്പര്‍ ഒഴികെ വില്ലേജ് ഓഫീസറും മറ്റ് രണ്ട് ജീവനക്കാരുമാണ് അതിഥി തൊഴി ലാളി യാത്രാക്രമീകരണത്തിനായി പേയത്.ഉച്ചയോടെ ഒരു ജീവന ക്കാരന്‍ ഓഫീസിലെത്തിയെന്നാണ് വില്ലേജില്‍ നിന്നും ലഭിച്ച വിവരം.
എന്നാല്‍ ഓഫീസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ലാത്തതിനെ തുടര്‍ ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനം നിരാശരായി. ചങ്ങലീരി, കുളപ്പാടം തുടങ്ങിയ ദൂരസ്ഥലങ്ങളില്‍നിന്നുപോലും യാത്രാക്ലേശമനുഭവിച്ച് എത്തിയവര്‍ മണിക്കൂറുകളോളം കാത്തിരു ന്നാണ് മടങ്ങിയത്. നികുതി അടയ്ക്കുവാനും വരുമാന സര്‍ട്ടിഫി ക്കറ്റ്, റേഷന്‍കാര്‍ഡ് സംബന്ധമായ ആവശ്യം എന്നിവയ്ക്കായി നിരവധിപേരാണ് വില്ലേജിലെത്തിയിരുന്നത്. ലോക്ക് ഡൗണ്‍മൂലം വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനാകാത്തവര്‍ ഇളവുകള്‍ അനുവദി ച്ചതോടെയാണ് വിവിധ സേവനങ്ങള്‍ക്കായി വില്ലേജിലെത്തിയി രുന്നത്. നാമമാത്രമായ ബസുകളിലും ഓട്ടോ ടാക്സികളിലുമാണ് സ്ത്രീകളടക്കമുള്ള പലരും എത്തിയത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ശക്തമായ പ്രതിഷേധമറിയിച്ചു.