മണ്ണാര്‍ക്കാട്: ദുബായ്, അബുദാബി, കുവൈറ്റ്, ബഹറിന്‍ എന്നിവിട ങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന ത്താവളങ്ങളില്‍ ഇന്നലെ (മെയ് 26) ജില്ലയിലെത്തിയത് 21 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 15 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനി ല്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തി ലാണ്.

ദുബായില്‍ നിന്നും മടങ്ങിയെത്തിയ 7 പ്രവാസികളില്‍ ഒരാള്‍ ഹോട്ടല്‍ സിറ്റി ഹാള്‍ട്ടില്‍ ഇന്‍സ്റ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കി ആറുപേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

അബുദാബി,  കുവൈറ്റ്,  ദുബായ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 14 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവര്‍ 14 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈ നില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏഴ് പ്രവാസികള്‍ കൂടി  നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി;
ഇതുവരെ മൊത്തം 40 പേര്‍ നിരീക്ഷണം പൂര്‍ത്തിയായി

14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഏഴ്  പ്രവാസികള്‍ കൂടി ഇന്നലെ (മെയ് 26) വീട്ടിലേക്ക് മടങ്ങി.  പാലക്കാട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ ഇരുന്ന 7 ഏഴു പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്.  ഇതോടെ ജില്ലയില്‍ 40 പ്രവാസികളാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 525 പ്രവാസികള്‍ നിരീക്ഷണത്തില്‍


ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്റ റുകളിലുമായി നിലവില്‍ 525 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 263 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പു ള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പി റ്റലില്‍ 22 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാല ക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളു ടെ ഹോസ്റ്റലില്‍ ഉള്ള 16  പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 36 പേരും കുളപ്പുള്ളി അല്‍ അമീ ന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേത്ത റ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 31 പേരും പാലക്കാട് ഐ.റ്റി. എല്‍ റെസിഡന്‍സിലെ 19 പേരും സായൂ ജ്യം റസിഡന്‍സി 9 പേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂര്‍ ക്രസന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റ ലിലെ 9 പേരും ഹോട്ടല്‍ സിറ്റി ഹാള്‍ട്ടിലെ 13 പേരും ഉള്‍പ്പെടെ യാണിത്. ഇതിനു പുറമേ ജില്ലയില്‍ 262 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!