മണ്ണാര്‍ക്കാട്:പ്രഷര്‍ കുക്കര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ആധുനിക രീതിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തി വന്നിരുന്ന യുവാവിനേയും ചാരായം കടത്തുകയായിരുന്ന മധ്യവയസ്‌കനേയും മണ്ണാര്‍ക്കാട് എക്‌സൈസ് സംഘം പിടികൂടി.മണ്ണാര്‍ക്കാട് ആണ്ടി പ്പാടം റോസ് ഗാര്‍ഡനില്‍ കിട്ടുമാര്‍ വീട്ടില്‍ സുദേവന്‍ (40), തുമ്പക്ക ണ്ണില്‍ വീട്ടില്‍ അംബാനി എന്ന ദിനേഷ് (48) എന്നിവരാണ് പിടിയി ലായത്.ഇരുവര്‍ക്കുമെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി സജുവിന് ലഭിച്ച രഹസ്യ വിവ രത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവീന്റീവ് ഓഫീസര്‍ പികെ കൃഷ്ണദാസും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് സുദേവന്‍ പിടിയിലായത്.സുദേവന്റെ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ചി രുന്ന വാറ്റാന്‍ പാകമായ 238 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പ്രഷ ര്‍ കുക്കര്‍ അടക്കമുള്ള വാറ്റുപകരണങ്ങളും കണ്ടെടുത്തു.വാഷ് നശിപ്പിച്ചു. വാറ്റിയെടുക്കുന്ന ചാരായം ഫോണ്‍വഴി ആവശ്യക്കാരെ കണ്ടെത്തി 1800 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയി ട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സജുവിന്റെ നേതൃത്വത്തില്‍ ആണ്ടി പ്പാടം ഭാഗത്ത് വെച്ചാണ് ചാരായം കടത്തുന്നതിനെ ദിനേഷിന പിടി കൂടിയത്.ഇയാളില്‍ നിന്നും രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ജയപ്രകാശ്, എംഎ, പ്രതീഷ്‌കുമാര്‍,എന്‍എസ് വിവേക്,സി.തേജസ്,എസ് ശ്രീനാഥ്, എസ്. അജിത്കുമാര്‍,പിഎം.അഫ്‌സല്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.