പാലക്കാട് : മേയ് 14ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികി ത്സയിലായിരുന്നു മുതലമട സ്വദേശി രോഗ മുക്തനായി ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻറെ പരിശോധനാഫലം തുടർച്ചയാ യി രണ്ടു തവ ണ നെഗറ്റീവ് ആയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡിൻറെ തീരുമാനപ്രകാരം ആശുപത്രിയിൽ നിന്ന് വിട്ടയ ച്ചത്.
തുടർന്നും പതിനാല് ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതി നാൽ റവന്യൂ മാങ്ങോടുള്ള കോവീഡ് കെയർ സെൻററിലേക്ക് ആണ് ഇദ്ദേഹത്തെ മാറ്റിയത്.
ഇദ്ദേഹം ആശുപത്രി വിട്ടതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേ ശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനി യും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലാ യി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടെ 52 പേരായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാ യിരുന്ന പാലക്കാട് ആലത്തൂർ സ്വദേശി രോഗം ഭേദമായി ആശുപ ത്രിവിട്ടു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.