മണ്ണാര്‍ക്കാട്:കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ച മണ്ണാര്‍ക്കാട് നെല്ലിപ്പുഴ പരേതനായ ചെറുവനങ്ങാട് ഇബ്രാഹിമിന്റെ മകന്‍ ജമീഷ് അബ്ദുല്‍ ഹമീദ് (24) ന്റെ വിയോഗം ഉള്‍ക്കൊള്ളനാകാതെ തിട്ടുമ്മല്‍ ഗ്രാമം.ഇനിയൊരിക്കലും ജമീഷ് തിട്ടുമ്മലിലേക്ക് തിരി കെയെത്തില്ലെന്നോര്‍ക്കുമ്പോള്‍ ഈ ഗ്രാമത്തിന്റെ ഹൃദയം വിങ്ങി പ്പൊട്ടുകയാണ്.ഷാര്‍ജയിലെ ഉമ്മുല്‍ ഖുവൈനിലെ ലുലുസെന്ററി ലെ ജീവനക്കാരനായിരുന്ന ജമീഷ് വെള്ളിയാഴ്ചയാണ് മരിച്ചത്. പരി ശോധനയില്‍ കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് പ്രമേഹം വര്‍ധിച്ചതിനെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് വെന്റിലേറ്റ റിലായിരുന്നു. വ്യാഴാഴ്ച രോഗത്തിന് നേരിയ ശമനമുണ്ടായത് പ്രതീക്ഷ നല്‍കിയെങ്കിലും വെള്ളിയാഴ്ചയോടെ സ്ഥിതി വഷളാവു കയായിരുന്നു.പരിശോധനാഫലം വന്നതില്‍ കോവിഡ് ബാധിച്ച തായി കണ്ടെത്തുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജമീഷിന്റെ മൃതദേഹം വിദേശത്ത് തന്നെ ഖബറടക്കും.
ജമീഷിന്റെ വേര്‍പാടാടെ ഉമ്മ ആയിഷ വീണ്ടും ജീവിതത്തില്‍ തനിച്ചായി.തന്റെ പൊന്നോമനയുടെ ചേതനയറ്റ ശരീരം അവസാ നമായി ഒരു നോക്ക് കാണാനോ അന്ത്യ ചുംബനം നല്‍കാനോ കഴിയാത്ത ആയിഷയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറി യാതെ നിസ്സഹയരാവുകയാണ് നാട്ടുകാര്‍.ആദ്യം ഭര്‍ത്താവും ഇപ്പോള്‍ മകനും ജീവിതത്തില്‍ നിന്നും വേര്‍പെട്ട് പോയ ഉമ്മയും നാടിന്റെ സങ്കടത്തിന്റെ ആഴം കൂട്ടുന്നു.ജമീഷിന്റെ രണ്ടാമത്തെ വയസ്സിലാണ് പിതാവ് ഇബ്രാഹിം മരിച്ചത്. കേള്‍വികുറവുള്ള ആയിഷ കൂലിപ്പണിയെടുത്തും വീട്ടുവേല ചെയ്തുമാണ് മകനെ വളര്‍ത്തിയത്.ഇല്ലായ്മകളും ദാരിദ്രവും അലട്ടിയ ജീവിതത്തില്‍ പരിഭവങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഈ ഉമ്മയും മകനും നാടിന് പ്രിയപ്പെട്ടവരായിരുന്നു.ആരോടും ദേഷ്യപ്പെടാത്ത സൗമ്യനായ ജമീഷിനെ ചിരിയോടെ മാത്രമാണ് നാട്ടുകാര്‍ കണ്ടിട്ടുള്ളത്.പള്ളികമ്മിറ്റിയിലും ചടങ്ങുകളിലും പ്രദേശത്തെ പൊതുപരിപാടികളിലുമൊക്കെ സജീവമായി നില്‍ക്കുന്ന ജമീഷ് വലിയൊരു സൗഹൃദവലയത്തിന്റെ കൂടി ഉടമയാണ്.
പഠനമെല്ലാം കഴിഞ്ഞ് നാട്ടില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തിരുന്ന ജമീഷ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിത പ്രാരാബ്ദങ്ങള്‍ മറികടക്കാന്‍ അറബി പൊന്ന് തേടി മണലാരണ്യ ത്തിലെത്തുന്നത്.പൊന്നുമ്മയ്‌ക്കൊപ്പം നല്ലൊരു വീട്ടില്‍ കഴിയ ണം.ജീവിതത്തിന് വേണ്ടതൊക്കെ സ്വരൂക്കട്ടണമെന്നത് മാത്രമായി രുന്നു പ്രവാസത്തില്‍ ജമീഷിന്റെ ഉള്ളില്‍ നിറഞ്ഞ് നിന്നിരു ന്നത്.തിട്ടുമ്മലിലെ ഓടിട്ട വീടിന്റെ സ്ഥാനത്ത് കെട്ടുറപ്പുള്ള നല്ലൊരു വീട് ജമീഷ് സ്വപ്‌നം കണ്ടിരുന്നു.നഗരസഭയില്‍ നിന്നും അനുവദിച്ച വീടിന്റെ അടിത്തറ ജോലികള്‍ കഴിഞ്ഞിട്ടുണ്ട്.എട്ട് മാസങ്ങള്‍ക്ക് മുമ്പ് ജമീഷ് നാട്ടിലെത്തിയപ്പോള്‍ വീടിന്റെ അടി ത്തറ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് വീട് പണി പൂര്‍ത്തിയാകു മ്പോള്‍ മടങ്ങിയെത്താമെന്ന കണക്ക് കൂട്ടലില്‍ ജമീഷ് മടങ്ങിയത്. ഒപ്പം വിവാഹ സ്വപ്‌നങ്ങളുമുണ്ടായിരുന്നു.എന്നാല്‍ മഹാമാരി ജമീഷിനെയും സ്വപ്‌നങ്ങളേയും തച്ചുടച്ച് ആയിഷയെ കണ്ണീരിന്റെ നിലയില്ലാക്കയത്തിലേക്ക് തള്ളി വിട്ടു.മകന്‍ ആശുപത്രിയിലായ വിവരം അറിഞ്ഞത് മുതല്‍ തോരാത്ത കണ്ണീരുമായി കാത്തിരുന്ന ഉമ്മയോട് മരണ വിവരം അറിയിക്കാന്‍ ബന്ധുക്കള്‍ നന്നേ വിഷമിച്ചു.പെരുന്നാള്‍ ആഘോഷത്തിന്റെ തിരക്കിലമര്‍ന്ന പ്രദേശത്തെ വീടുകളും ജമീഷിന്റെ വിയോഗവാര്‍ത്തയെത്തി യതോടെ ശോകമൂകമായി.