അലനല്ലൂര്‍:ഇന്ന് വൈകീട്ടോടെയുണ്ടായ കനത്ത മഴയിലും കാറ്റി ലും അലനല്ലൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം.ആഞ്ഞ് വീശിയ കാറ്റില്‍ അലനല്ലൂര്‍ ഗവ.സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു.രണ്ട് നിലയുള്ള പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ചോര്‍ച്ച ഒഴിവാക്കു ന്നതിനായി നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയാണ് കാറ്റില്‍ തകര്‍ന്നത്. കെട്ടിടത്തിന്റെ തൊട്ട ടുത്തുള്ള ഇലക്ട്രിക് ലൈനിലും റോഡിലേക്കുമായി അപകടകര മാം വിധത്തില്‍ വീണു കിടക്കുകയായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് വട്ടമ്പലത്തു നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.നാസറി ന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിനാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തി നൊടുവിലാ ണ് മേല്‍ക്കൂര എടുത്ത് മാറ്റുകയായിരുന്നു.കെവിവിഇഎസ് അലനല്ലൂര്‍ യൂത്ത് വിങ് അംഗങ്ങളായ എസ്ബി സലീം, ത്വാഹിര്‍ അലനല്ലൂര്‍,ഹംസക്കുട്ടി, ശ്രീജിത്ത് എന്നിവരും പങ്കാളികളായി.
എടത്തനാട്ടുകര ചന്തക്കുന്നില്‍ റോഡിന് കുറുകെ മരം വീണ് അലനല്ലൂര്‍ കണ്ണംകുണ്ട് എടത്തനാട്ടുകര റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.ചന്തക്കുന്ന് ഇറക്കത്തില്‍ റോഡിന് സമീപത്തെ റബ്ബര്‍ മരങ്ങളാണ് ശക്തമായ കാറ്റത്ത് കടപുഴകി വീണത്. വൈദ്യുതി ലൈനിന്റെ മുകളിലൂടെ വീണതിനാല്‍ ലൈനും രണ്ട് പോസ്റ്റും പൊട്ടി വീണു.
എടത്തനാട്ടുകര കാപ്പുപറമ്പ് റോഡിലും മരം വീണ് ഗതാഗത തടസ്സമുണ്ടായി. കോയക്കുന്ന് പടുവന്‍പാടന്‍ ഹംസക്കുട്ടി, വില്ലേജ് പടി കാരക്കുളവന്‍ കദീജ എന്നിവരുടെ വീടിന് മുകളിലേക്കും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ദേവകി ടീച്ചറുടെ വീടിനോട് ചേര്‍ന്ന ശുചിമുറിയുടെ മുകളിലേക്കും മരം വീണ് കേടുപാടുകള്‍ സംഭവിച്ചു.
പല ഭാഗങ്ങളിലും വൈദ്യുതി പോസ്റ്റും തകര്‍ന്നതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.അതേ സമയം മണിക്കൂറുകള്‍ നിന്ന് പെയ്ത മഴ വെള്ളിയാര്‍ പുഴയിലും പുളിയംതോടിലും ജലനിരപ്പ് ഉയര്‍ത്തി.