കോട്ടോപ്പാടം: കോവിഡ് 19 രോഗത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘കുട്ടികളുടെ തുടര്‍പഠനത്തില്‍ ഒട്ടും ആശങ്ക വേണ്ട.നാടിന്റെ സ്വന്തം വിദ്യാലയം എന്നും നിങ്ങള്‍ ക്കൊപ്പം’ എന്ന സന്ദേശത്തിലൂടെ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാ സം പകര്‍ന്ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് ചുവട് വെക്കുകയാണ്.
കോട്ടോപ്പാടത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക മുന്നേറ്റത്തില്‍ ക്രിയാത്മക പങ്കുവഹിച്ചും പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ സുസ്ഥിര മികവു പുലര്‍ത്തിയും അഭിമാനകരമായ 45 വര്‍ഷങ്ങള്‍ പൂര്‍ത്തി യാക്കുന്ന വിദ്യാലയം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെ യും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേ ശനത്തിന് ലളിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
5 മുതല്‍ 10 വരെയുള്ള മലയാളം മീഡിയം ക്ലാസ്സുകളിലേക്കും 5 മുതല്‍ 8 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കുമുള്ള പ്രവേശ നത്തിന് രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.മൊബൈല്‍ ഫോണില്‍ താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കുട്ടിയുടെ പേര്,പ്രവേശനം ആഗ്രഹിക്കുന്ന ക്ലാസ്,ജനന തീയ്യതി,ആധാര്‍ നമ്പര്‍,പഠന മാധ്യമം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ രക്ഷിതാക്കള്‍ക്ക് നിമിഷങ്ങള്‍ക്കകം കുട്ടികളുടെ ഉപരിപഠനം ഉറപ്പാക്കാം.
ലിങ്ക്…
https://forms.gle/vXpUmzmVqi1W6WEY9
ഓണ്‍ലൈന്‍ മുഖേന സ്‌കൂള്‍ അഡ്മിഷന്‍ നേടാന്‍ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് 9946656471, 9946339037, 9961691901 എന്നീ നമ്പറുകളില്‍ വിളിച്ചും പേര് രജിസ്റ്റര്‍ ചെയ്യാവുന്ന താണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് വിദ്യാമിത്ര പദ്ധതിയും നടപ്പാക്കുകയാണ്.കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗ മായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം രക്ഷിതാക്കള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
കോവിഡ് 19 രോഗത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘കുട്ടികളുടെ തുടര്‍ പഠനത്തില്‍ ഒട്ടും ആശങ്ക വേണ്ട.നാടിന്റെ സ്വന്തം വിദ്യാലയം എന്നും നിങ്ങള്‍ക്കൊപ്പം’ എന്ന സന്ദേശത്തിലൂടെ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് ചുവട് വെക്കുകയാണ്.ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനത്തിന് ലളിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.5 മുതല്‍ 10 വരെയുള്ള മലയാളം മീഡിയം ക്ലാസ്സുകളിലേക്കും 5 മുതല്‍ 8 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കുമുള്ള പ്രവേശ നത്തിന് രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഓണ്‍ലൈന്‍ മുഖേന സ്‌കൂള്‍ അഡ്മിഷന്‍ നേടാന്‍ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് 9946656471, 9946339037, 9961691901 എന്നീ നമ്പറുകളില്‍ വിളിക്കാം.