മണ്ണാര്‍ക്കാട്: വ്യത്യസ്ത സ്ഥലങ്ങളിലായി കിണറിന്റെ ആഴങ്ങ ളിലേക്ക് പതിച്ച രണ്ടു ജീവനുകളെ സുരക്ഷിതമായി കരയ്‌ക്കെ ത്തിച്ച് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രണ്ടു സംഭവവും നടന്നത്. ഒന്ന് മനുഷ്യജീവനായിരുന്നുവെങ്കില്‍ മറ്റൊന്ന് വളര്‍ത്തുപശു ആയിരുന്നു. അരിയൂര്‍ പിലാപ്പടി ചെറു വട്ടത്തൊടി വീട്ടില്‍ ഫാത്തിമാബീവി (64) ആണ് കിണറില്‍ വീണത്. വീട്ടുവളപ്പിലെ ആള്‍മറയുള്ള കിണറിലേക്ക് അബദ്ധ ത്തില്‍ വീഴുകയായിരുന്നു. 45 അടിയോളം താഴ്ചയുള്ള കിണറില്‍ ആറടിയോളം വെള്ളവുമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോ ടെയാണ് സംഭവം. വിവരംലഭിച്ചതിനനുസരിച്ച് ഫയര്‍ഫോഴ്‌സ് സ്ഥല ത്തെത്തിയപ്പോള്‍ വൃദ്ധ കിണറ്റിലെ കയറില്‍പ്പിടിച്ച് കിടക്കുകയായിരുന്നു. ഉടന്‍തന്നെ കയറും കോണിയും ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഭാഗ്യവശാല്‍ ചെറിയ പരിക്കുകള്‍മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. സ്റ്റേഷന്‍ ഓഫീസര്‍ പി.ടി. ഉമ്മര്‍, അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എന്‍. മുരളി, ഫയര്‍ ഓഫീസര്‍മാരായ രാമദാസ്, ബി.സജു, ഫയര്‍മാന്‍ മനോജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.പൊമ്പ്ര കൂട്ടിലക്കടവ് മൊയ്തുണ്ണി മാസ്റ്ററുടെ വളര്‍ത്തുപശുവാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. 40 അടിയോളം താഴ്ചയുള്ള കിണറില്‍ മൂന്നടിയോളം വെള്ളമുണ്ടായിരുന്നു. അസിസ്റ്റന്റ് ഗ്രേഡ് ഓഫീസര്‍ പി. നാസര്‍, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പശു വിനെ സുരക്ഷിതമായി പുറത്തെടുത്തു. വീഴ്ചയില്‍ ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളു .