പുലാപ്പറ്റ:മൂച്ചിത്തറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്ല്യം രൂക്ഷമാകു ന്നു.സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ ഭയപ്പാടോടെയാണ് സഞ്ചാരം. കൂട്ടമായെത്തുന്ന നായകള്‍ കുട്ടികളെ ആക്രമിക്കാന്‍ മുതിരുന്നത് നാട്ടുകാരെയും രക്ഷിതാക്കളെയും ഒരുപോലെ ഭീതിയിലാക്കുന്നു. കഴിഞ്ഞദിവസം അഞ്ചാംക്ലാസുകാരനെ നായ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടി ഓടിരക്ഷപ്പെടുകയാ യിരുന്നു. കോട്ടയില്‍ ഭഗവതി ക്ഷേത്രത്തിലേ്ക്ക പോകുന്ന വഴിയിലും കേരള ഖാദി സ്ഥാപനത്തിന് മുന്നിലുമാണ് നായകള്‍ തമ്പടിക്കുന്നത്. പകല്‍സമയം ആളില്ലാത്ത വീടുകളും താവളമാക്കുന്നു. ഈ വീടുകളിലേക്ക് ആരെങ്കിലും കയറിവന്നാല്‍ പലഭാഗത്ത് നിന്നായി നായകള്‍ ഓടിയെത്തി ആളുകളെ ആക്രമിക്കുന്നതും പതിവായി. രാത്രികാലങ്ങളില്‍ നായകള്‍ കടിപിടികൂടൂന്നതിന്റെ ബഹളം കാരണം വീടിനുള്ളില്‍ കിടന്നുറങ്ങാന്‍പോലും പ്രയാസമാണെന്ന് വീട്ടുകാര്‍ പറയുന്നു. നായശല്ല്യം കാരണം കുട്ടികളെ പുറത്തുവിടാനും രക്ഷിതാക്കള്‍ ഭയക്കുന്നു.പ്രശ്ന ത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
