മണ്ണാര്‍ക്കാട്:മികവിന്റെ പാതയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച സമാപനമാകും.അറിവിനൊപ്പം അച്ചടക്കവും കാരുണ്യവും മുഖമുദ്രയാക്കിയ ഈ വിദ്യാലയം പിന്നിട്ട 25വര്‍ഷങ്ങള്‍ മണ്ണാര്‍ക്കാടിന്റെ അക്കാദമിക് ചരിത്രത്തിലെ ശ്ര ദ്ധേയമായ അധ്യായമാണ്.സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് വിദ്യാലയം രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന ത്.
25 ഇന കര്‍മ്മപദ്ധതികളാണ് ഇക്കാലയളവില്‍ മാതൃകാപരമായി പൂര്‍ത്തിയാക്കിയ ത്.അര്‍ഹരായ രണ്ടുപേര്‍ക്ക് സ്നേഹഭവനങ്ങള്‍ നിര്‍മിച്ചു.കൂടാതെ പുതിയ പ്ലസ്ടു ബ്ലോക്ക് നിര്‍മാണം, മെഗാ അലുംനി മീറ്റ്, പാലിയേറ്റീവ് രോഗീ സംഗമം, മെഡിക്കല്‍ എക്സ്പോ, ഡെന്റല്ക്യാംപ്, വിവിധ സെമിനാറുകള്‍ ഉള്‍പ്പടെ നടപ്പാക്കി.നാളെ വൈകിട്ട് അഞ്ചിന് എം.ഇ.എസ്. കല്ലടി കോളജ് മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തോടൊപ്പം സില്‍വര്‍ ജൂബിലി പ്ലസ്ടു ബ്ലോക്കിന്റെ ഉദ്ഘാടനവും സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തുമെന്നും സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനവും സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനവും നിര്‍വഹി ക്കും.വി.കെ ശ്രീകണ്ഠന് എം.പി. സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യും. എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയാകും. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ.ആയിഷാബി, പ്ലസ്ടു അധ്യാപകന് അഗസ്റ്റിന് ജോസഫ്, സീനിയര്‍ ക്ലാര്‍ക്ക് വൈ.നസീര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയയ്പ്പ് നല്‍കും.വിവിധ മത്സര വിജയികളെ ആദരിക്കും.രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖര്‍, എം.ഇ.എസ്. നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാന മേളകളില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളുമുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുല്ല, സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ കീടത്ത് അബ്ദു, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപിക കെ.ആയിഷാബി, പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ്, എം.അബ്ദുല്‍ ഹക്കീം, സുനില്‍ ബാബു, റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
