കോണ്‍ക്രീറ്റ് ഭിത്തിനിര്‍മാണത്തിന് പ്രവൃത്തികളാരംഭിച്ചു
കുമരംപുത്തൂര്‍:കുന്തിപ്പുഴയുടെ ഗതിമാറ്റംമൂലം ഓരോ മഴക്കാലത്തും ഭീതിയി ലായിരുന്ന വെള്ളപ്പാടം തരിശുനിവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. പുഴയോരത്ത് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ നിന്നും അനുവദിച്ച 75ലക്ഷം രൂപ വിനി യോഗിച്ചാണ് ചെറുകിട ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പിലാ ക്കുന്നത്.ഇതോടെ ഇവിടെയുള്ള കുടുംബങ്ങള്‍ക്കും ഏക്കര്‍കണക്കിന് കൃഷിയിട ങ്ങള്‍ക്കും സുരക്ഷയാകും.
നിരന്തരശ്രമം ഫലംകണ്ടു
2018-ലെ മഹാപ്രളയത്തില്‍ പുഴ ഗതിമാറി ഒഴുകാന്‍ തുടങ്ങിയതോടെയാണ് പ്രദശത്ത് തീരശോഷണമുണ്ടായത്.നിരവധി കൃഷിയിടങ്ങളും പുഴകവര്ന്നു.തരിശില് പിന്നീടു ള്ള മഴക്കാലങ്ങളെല്ലാം ഭീതിയുടേതുംകൂടിയായി.വീടുകളിലേക്ക് വെള്ളംകയറുന്നതാ ണ് ഏറെ ആശങ്കപ്പെടുത്തിയത്.കൃഷിനാശവും പ്രതിസന്ധിയായി.പത്തിലധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.വീടുകളിലേക്ക് വെള്ളം കയറുന്നതും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ പുഴ കവരുന്നതും പതിവായതോടെയാണ് ശാശ്വത പരിഹാരമെന്ന നിലയില്‍ സംരക്ഷണഭിത്തിക്കായി നാട്ടുകാരുടെ മുറവിളിയും ഉയര് ന്നു.ഗ്രാമപഞ്ചായത്ത് അധികൃതരും മുന്‍ വാര്‍ഡ് അംഗം ഡി.വിജയലക്ഷ്മി ഉള്‍പ്പടെയു ള്ള ജനപ്രതിനിധികളും നാട്ടുകാരും പ്രദേശവാസികളുംനടത്തി നിരന്തരശ്രമങ്ങള്‍ ക്കൊടുവിലാണ് പദ്ധതിക്ക് അനുമതിയായത്.2021-ല്‍ ജലസേചനവകുപ്പിന് നല്കിയ പരാതിയെത്തുടര്‍ന്ന് 2023-ല്‍ സ്റ്റേറ്റ് ഹൈലെവല്‍ കമ്മീഷന് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിക്കുകയും അപകടഭീഷണി വിലയിരുത്തി ഭിത്തി നിര്‍മാണത്തിന് പച്ചക്കൊടി കാട്ടുകയുമായിരുന്നു.
തീരാത്ത ആശങ്കയ്ക്ക് പരിഹാരം
പുഴയുടെ വലതുകരയില്‍ ആകെ 117 മീറ്റര്‍ നീളത്തിലാണ് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മി ക്കുന്നത്. ഇതില്‍ 40 മീറ്റര്‍ ഭാഗം നാല് മീറ്റര്‍ ഉയരത്തിലും ബാക്കി 77 മീറ്റര്‍ മൂന്ന് മീറ്റര്‍ ഉയരത്തിലുമായിരിക്കും നിര്‍മിക്കുക.നിലവില്‍ പുഴയിലെ വെള്ളം വഴിതിരിച്ചുവിടു ന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുകീറുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കു ന്നത്. 120 മീറ്റര്‍ നീളത്തില്‍ മണ്ണും കല്ലും നീക്കം ചെയ്ത് തടസ്സങ്ങള്‍ മാറ്റിയ ശേഷമാണ് ഭിത്തിയുടെ നിര്‍മാണം ആരംഭിക്കുക.നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടുനല്‍കി വഴിയൊരുക്കിയിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ കെ.പി ഇല്യാസ് പറഞ്ഞു.കാസര്‍ഗോഡ് സ്വദേശി ഏറ്റെടുത്തിരിക്കുന്ന കരാര്‍ പ്രകാരം ഒരു വര്‍ഷമാണ് കാലാവധിയെങ്കിലും,മഴക്കാലമെത്തും മുന്‍പേ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.നിര്‍മാണത്തിനുള്ള പ്രവൃത്തി കളാരംഭിച്ചതോടെ വര്‍ഷങ്ങളായുള്ള ആശങ്കയൊഴിയുന്നതിന്റെ ആശ്വാസത്തിലാണ് തരിശുനിവാസികള്.
