തിരുവനന്തപുരം:സംസ്ഥാനത്തെ യുവതീയുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി യിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയായി ഉയര്‍ത്തി.കേരളത്തില്‍ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളില്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തി നു ശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സര്‍വക ലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീല നത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, യു.പി.എസ്.സി.,പി.എസ്.സി., എസ്.എസ്.ബി., ആര്. ആര്.ബി. തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി യിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയായവരും 30 കവിയാ ത്തവരും ആയിരിക്കണം. യോഗ്യരായ അപേക്ഷകര്‍ക്ക് പ്രതിമാസം 1,000 രൂപ ഒരു വര്‍ഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. താത്പര്യമുള്ള വര്‍ക്ക് https://www.eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.
