മണ്ണാര്‍ക്കാട്:വേനല്‍ കനക്കുന്നതോടെ വനസമ്പത്തിന് ഭീഷണിയാകുന്ന കാട്ടുതീയെ പ്രതിരോധിക്കാന്‍ മണ്ണാര്‍ക്കാട്,സൈലന്റ്വാലി ഡിവിഷനുകള്‍ക്ക് കീഴില്‍ വിപുലമായ മുന്‍കരുതലുകള്‍ ആരംഭിച്ചു.തീപ്രതിരോധ രേഖകളും പ്രതിരോധ പാതകളുമൊരുക്കി വനത്തിന് സുരക്ഷാ കവചമൊരുക്കുകയാണ് വനംവകുപ്പ്. സംസ്ഥാനത്ത് തന്നെ ഏറ്റ വും കൂടുതല്‍ കാട്ടുതീ ഭീഷണിയുള്ള മേഖല എന്ന നിലയില്‍ മണ്ണാര്‍ക്കാട് ഡിവിഷനി ല്‍ ഇത്തവണയും ശക്തമായസുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
പ്രതിരോധം ബ്ലോക്കുകളായി തിരിച്ച്
അട്ടപ്പാടി ഉള്‍പ്പെടെയുള്ള മണ്ണാര്‍ക്കാട് വനംഡിവിഷനെ 44 ബ്ലോക്കുകളായി തിരിച്ചാ ണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ് അറിയിച്ചു.അഗളി റെയ്ഞ്ചിന് കീഴില്‍ 14-ഉം, അട്ടപ്പാടി, മണ്ണാര്‍ക്കാട് റെയ്ഞ്ചുകളില്‍ 15 വീതവും ബ്ലോക്കുകളാണുള്ളത്.ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയും തീപിടുത്ത സാധ്യതയും കണക്കിലെടുത്താണ് പ്രതിരോധം തീര്‍ക്കുന്നത്.ഇതിനോടകം ആറ് കി ലോമീറ്റര്‍ ദൂരത്തില്‍ തീപ്രതിരോധ രേഖകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.ഈ മാസം അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും.കാട്ടുതീ പടരാന്‍ കാരണമാ കുന്ന ഉണങ്ങിയ ഇലകള്‍, ചില്ലകള്‍, പുല്ല് എന്നിവ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്.അപായസാധ്യതയുള്ള ഭാഗങ്ങളില്‍ കരിയിലകളും ഉണക്കപ്പുല്ലും വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിയന്ത്രിതമായി കത്തിച്ചു കളയുന്നുണ്ട്. വനത്തി നുള്ളില്‍ നിശ്ചിത വീതിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് തീപടരുന്നത് തടയാനുള്ള നടപടി കളും പുരോഗമിക്കുകയാണ്.കൂടുതല്‍ അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ കാവലു മേര്‍പ്പെടുത്തും.
വാച്ചര്‍മാരെ നിയമിക്കും; ക്ലാസ് നല്‍കും
പങ്കാളിത്ത വനപരിപാലനത്തിനൊപ്പം തന്നെ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിക്കൊ ണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ മുന്‍തൂക്കം നല്‍കുന്നത്.മണ്ണാര് ക്കാട് ഡിവിഷനിലും സൈലന്റ്വാലി ഡിവിഷനിലും ആവശ്യാനുസരണം വാച്ചര്മാ രെ നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും ഇതി നോടകം പരിശീലനം നല്‍കിത്തുടങ്ങി. അഗ്നിരക്ഷാ സേനയുടെ സഹകരണത്തോടെ സുരക്ഷാബോധവല്‍ക്കരണ ക്ലാസുകളും നല്‍കും.പൊതുജനങ്ങള്‍ക്ക് കാട്ടുതീയെ കുറിച്ച് അവബോധം നല്‍കുന്നതിനൊപ്പം പ്രാദേശികതലത്തില്‍ പ്രതിരോധ സേന കളും രൂപീകരിക്കും.കാലാവസ്ഥാ വ്യതിയാനം മൂലം ജനുവരി മുതല്‍ ഏപ്രില്‍ വരെ അനുഭവപ്പെടുന്ന കടുത്ത ചൂടാണ് കാട്ടുതീയ്ക്ക് പ്രധാന കാരണമാകുന്നത്.കഴിഞ്ഞ വര്‍ഷം മുന്‍കൂട്ടിയുള്ള പ്രതിരോധനടപടികളും ഇടമഴയും കാട്ടുതീ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചിരുന്നു.കാട്ടുതീ ശ്രദ്ധയില്‍പെട്ടാല്‍ 9188407534 (മണ്ണാര്‍ക്കാട് ഡിവിഷന്), 9188407540 (സൈലന്റ്വാലി ഡിവിഷന്) എന്നീ നമ്പറുകളില്‍ അറിയി ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
