മണ്ണാര്‍ക്കാട്:സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ സുരക്ഷിതമായി ഡ്രൈവിങ് പഠി ക്കാന്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്കും ഇനി അവസരം.കെ.എസ്.ആര്.ടി.സിയുടെ നേതൃത്വ ത്തിലുള്ള ഡ്രൈവിങ് സ്കൂള്‍ ഫെബ്രുവരി ആദ്യവാരത്തോടെ മണ്ണാര്‍ക്കാട് ഡിപ്പോ യില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ലൈസന്‍സ് ലഭിക്കുന്ന അന്നുതന്നെ ആത്മവിശ്വാസത്തോടെ വാഹനം നിരത്തിലിറക്കാന്‍ പര്യാപ്തമായ രീ തിയിലുള്ള വിദഗ്ദ്ധ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ വിജകരമായി നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായാണ് മണ്ണാര്‍ക്കാട്ടും പഠനകേന്ദ്രം തുടങ്ങുന്നത്. ഇതിനുള്ള നടപടിക്രമങ്ങളി ലാണ് അധികൃതര്‍. ചിറ്റൂരിന് ശേഷമുള്ള ജില്ലയിലെ രണ്ടാമത്തെ പരിശീലനകേന്ദ്രമാ ണിത്. പഠനത്തിനാവശ്യമായ ബസ്, ബൈക്ക്, സ്കൂട്ടര്‍ എന്നിവ ലഭ്യമായിട്ടുണ്ട്.കാര്‍ ഉടന്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മിതമായ നിരക്കില്‍ മികച്ച പരിശീലനം
പൊതുജനങ്ങള്‍ക്ക് മികച്ച ഡ്രൈവിങ് പരിശീലനം മിതമായ നിരക്കില്‍ ലഭ്യമാക്കുക യെന്നതാണ് കെ.എസ്.ആര്.ടി.സിയുടെ ലക്ഷ്യം.സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ ഫീസ് നിരക്കാണ് ഈടാക്കുന്നത്.പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇരുപത് ശതമാനം ഇളവുണ്ട്.കാര്‍, ഹെവി വാഹനങ്ങള്‍ ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപ വീതമാണ് ഫീസ്.ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപയും ഇരുചക്രവാഹനവും കാറും പരിശീലിക്കാന്‍ 11,000രൂപയുടെ പ്രത്യേക പാക്കേജുമുണ്ട്.പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫീസ് ഇത് യഥാക്രമം, 7,200, 3800, 2,800, 8,800രൂപ എന്നിങ്ങനെ യാണ്.
നാലുചക്ര വാഹനങ്ങള്‍ക്കും, ഹെവി വാഹനങ്ങള്‍ക്കും 30 ദിവസത്തെ ക്ലാസാണ് നല് കുന്നത്.രണ്ട് തിയറിക്ലാസ്, 22 റോഡ് പരിശീലനം, ഡ്രൈവിങ് ടെസ്റ്റിനുള്ള ടി, എച്ച് എന്നിവയില്‍ ആറ് തവണ പരിശീലനവും ഇതില്‍ ഉള്‍പ്പെടും.ദിവസവും അരമണിക്കൂ റാണ് ക്ലാസ് സമയം.ഇരുചക്രവാഹനങ്ങള്‍ക്ക് 20 ദിവസമാണ് ക്ലാസ് നല്‍കുക. പി.എസ്. സി. ഡ്രൈവര്‍ തസ്തികയിലേക്ക് തയാറെടുക്കുന്നവര്‍ക്കും ഇവിടെ പരിശീലനത്തിന് അവസരമൊരുക്കും.കൂടാതെ ലൈസന്‍സ് ഉള്ളവര്‍ക്ക് ഡ്രൈവിങ്ങില്‍ കൂടുതല്‍ പ്രാ യോഗിക പരിജ്ഞാനം നേടുന്നതിനുള്ള കോഴ്സുകളുമുണ്ട്.
പഠനത്തിനാവശ്യമായ ക്ലാസ് മുറികള്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ തന്നെയാണ് ഒരുക്കു ന്നത്.ഐ.ടി.ഐ. യോഗ്യതയുള്ളവരാണ് പരിശീലകര്‍.ഒരു ഇന്‍സ്ട്രക്ടറും രണ്ട് ട്രെയിന ര്‍മാരുമാണ് ഉണ്ടാവുക. വനിതകളെ പരിശീലിപ്പിക്കുന്നതിനായി വനിത ഇന്‍ട്രക്ടറെ യും നിയോഗിക്കാനും പദ്ധതിയുണ്ട്. ഫോണ്‍:9188933799.
