മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് തെങ്കര സ്വദേശി മക്കയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പറശ്ശേരിയിലെ ചേരിക്കല്ലന്‍ വീട്ടില്‍ മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകന് ഉബൈദ് (52) ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയി ല്‍ ഉബൈദ് യാത്ര ചെയ്തിരുന്ന വാനിന് പിറകെ ട്രൈലര്‍ ഇടിച്ചാണ് അപകടം. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികള്‍ നടക്കുന്നുണ്ട്.മാതാവ്: ആമിന. ഭാര്യ: റംഷി. മക്കള്‍: റന ഫാത്തിമ, ആഷില്‍ മുഹമ്മദ്, ലൈഷ ഫാത്തിമ.