മണ്ണാര്‍ക്കാട്:നഗരത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്തെ എ.ടി.എം. കൗ ണ്ടറിന്റെ ചില്ലുവാതില്‍ അജ്ഞാതന്‍ കല്ലെറിഞ്ഞുതകര്‍ത്തു.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മണ്ണാര്‍ക്കാട് ശാഖയ്ക്കുകീഴിലുള്ള എ.ടി.എം. കൗണ്ടറിന് നേരെയാണ് ആക്രമണമുണ്ടായത്.ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.കൗണ്ടറില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.ബാങ്ക് അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസെത്തി പരിശോധന നടത്തി.കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു.മോഷണശ്രമമുണ്ടായിട്ടില്ലെന്ന് പൊലിസ് പറയുന്നു. മാന സിക അസ്വാസ്ഥ്യമുള്ള ഒരാളാണ് കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
