അലനല്ലൂര്‍:നിരാലംബരായ കിടപ്പുരോഗികള്‍ക്ക് സാന്ത്വനത്തിന്റെ തണലൊരുക്കാന്‍ നാട് ഒരുമിച്ചപ്പോള്‍ കനിവിന്റെ പായസചലഞ്ച് ഇത്തവണയും വിജയമായി.കനിവ് കര്‍ക്കിടാംകുന്ന് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നടത്തിയ പായസചലഞ്ച് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.ഹോംകെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടുകണ്ടെത്താന്‍ നടത്തിയ ചലഞ്ചിലൂടെ രണ്ടായിരത്തോളം പാക്കറ്റ് പായസം ജന ങ്ങളിലേക്കെത്തിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായ കനിവിന്റെ പ്രവര്‍ത്തനപരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പായസത്തിനായി ഓര്‍ഡര്‍ ലഭിച്ചത്.
പായസചലഞ്ച് കമ്മിറ്റി ചെയര്മാന് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് വനിതാവിങ് പ്രസിഡന്റ് സലീന അബ്ദുറഹ്മാന് പായസം കൈമാറി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടി ല്‍, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്ട്, വാര്‍ഡ് മെമ്പ ര്‍ റുബീന അക്കര, കണ്‍വീനര്‍ പി.കെ അബ്ദുല്‍ ഗഫൂര്‍, കനിവ് സെക്രട്ടറി അഷ്റഫ് മാസ്റ്റര്‍, ട്രഷറര്‍ സുകുമാരന്‍ മാസ്റ്റര്‍, മുഹമ്മദാലി, രാധാകൃഷ്ണന്, മനാഫ് ആര്യാടന്, അനില്‍കുമാര്‍, മുസ്തഫ മാസ്റ്റര്‍, എം.അബ്ദുറഹ്മാന്, ഹനീഫ, ഉസ്മാന്, ടി.പി ഷാജി, അബൂ ബക്കര്‍, പി.എം മധു മാസ്റ്റര്‍, ഇണ്ണി, റഷീദ്, ബഷീര്‍, വാപ്പു, അബ്ദുല്‍ കരീം, യൂസഫ് ഹാജി, മാലിനി തുടങ്ങിയവര്‍ സംസാരിച്ചു.ഷൗക്കത്ത്, ബക്കര്‍, റഷീദ്, മജീദ്, മുസ്തഫ, അബ്ദു, വിനോദ്, നസ്രത്ത് ഷാജി, സലീന, നൂര്ജഹാന്, വിജിഷ, പി.പി മുഹമ്മദ്, അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പായസവിതരണത്തോടൊപ്പം മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ റോഡ് കളക്ഷനുമുണ്ടായി.പാലിയേറ്റീവ് ദിനാച രണത്തിന്റെ ഭാഗമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സാന്ത്വനയാത്ര ഈ മാസം അവസാനവാരത്തിലുണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
