അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം നല്കി.ഫോണ്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കൊപ്പം വിവിധതരം മൊബൈല്‍ ആപ്പുകളില്‍ പരിശീലനവും നല്കി.പി.ടി.എ പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ് അധ്യക്ഷനായി. ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എ.സുനിത, എം.ജിജേഷ്, വിദ്യാര്‍ഥികളായ മുഹമ്മദ് ഹനാന്, ടി.നിഷ്മ ഷെറിന്, പി.എ ദില്‍ന, അംജദ്, നദ നസ്രിന്, നന്ദ കിഷോര്‍, ഒ. അലൂഫ് അന്‍വര്‍, ദിയ ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
