മണ്ണാര്‍ക്കാട്: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയെന്ന പ്രശ്നോത്തരിയുടെ പേരില്‍ സംസ്ഥാ നസര്‍ക്കാര്‍ കുട്ടികളെ രാഷ്ട്രീയപ്രചകരാക്കി മാറ്റുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആരോപിച്ചു.വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയമുക്തമാക്കണം. പി.എം.ശ്രീ പദ്ധതിയുടെ പേരില്‍ എതിര്‍ത്തവരാണ് സി.എം. പ്രശ്നോത്തരി നടത്തുന്നത്.കെ.ടെറ്റ് വിഷയത്തില്‍ അധ്യാപകരുടെ ആശങ്കകള്‍ ഇല്ലാതാക്കാന്‍ എന്‍.ടി.യു. അധ്യാപകര്‍ക്കൊപ്പം നില്‍ക്കുമെന്നും സമ്മേളനം അഭിപ്രാ യപ്പെട്ടു.കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് അംഗം സ്നേഹ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.പി.ജയരാജന് അധ്യക്ഷനായി. എന്‍.ടി.യു. ഹയര്‍ സെക്കന്‍ഡറി കണ്‍വീനര്‍ ഡോ.രാജകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വി.സുനില്കൃഷ്ണന്, സി.എന്‍ ശശിധരന്, എ.കൃഷ്ണദാസ്, കെ.വി രമ, എ.ഭാഗ്യലേഖ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: വി.സുനില്കൃഷ്ണന് (പ്രസിഡന്റ്), രശ്മി (വൈസ് പ്രസിഡന്റ്),സി.എന്‍ ശശിധരന് (സെക്രട്ടറി), വി.ദീപ (ജോയിന്റ് സെക്രട്ടറി), എ.ശ്രീലാല്‍ (ട്രഷറര്‍), കെ.ബബിത (വനിതാവിഭാഗം കണ്‍വീനര്‍)
