മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് ഇസ്ലാമിക ചരിത്രവിഭാഗം മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയുമായി സഹകരിച്ച് പി.എം. ഉഷ പദ്ധതിയുടെ പിന്തുണയോടെ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.പി.എം ജാസ്മിന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍ അധ്യക്ഷനായി.അറബിക് വിഭാഗം മേധാവി ഡോ.എ.പി ഹംസത്തലി, കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ടി. സൈനുല്‍ ആബിദ്, ഡോ.ടി.അനസ് ബാബു, ഡോ.രാജേഷ് മോന്‍ജി, മുഹമ്മദ് സ്വാലിഹ്, ഡോ.സുബൈര്‍, മുഹമ്മദ് ശിബിലി, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. ഫൈസല്‍ ബാബു, സി.കെ മുഷ്താഖ് എന്നിവര്‍ സംസാരിച്ചു.
