മണ്ണാര്‍ക്കാട്: കസാഖിസ്ഥാനിലെ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശിനി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുണ്ടക്കണ്ണി ചുള്ളിശേരി മോഹന്‍കുമാര്‍ -സജിത ദമ്പതികളുടെ മകളായ മിലി (26) ആണ് മരിച്ചത്. കസാഖിസ്ഥാനില്‍ എം.ബി.ബി.എസ് നാലാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. കൂട്ടുകാരോടൊപ്പം വാഹനത്തില്പോകുന്നതിനിടെയാണ് അപകടമെന്നാണ് അറിയുന്നത്.
സഹോദരങ്ങള്‍: മിലന്, മിലിന്.