മണ്ണാര്‍ക്കാട്:’ഇടതുഭരണം ദുരിതമായി ജനഹിതത്തിന് സമയമായി’ എന്ന പ്രമേയത്തി ല്‍ ഫെബ്രുവരി 9,10 തീയതികളില്‍ കോഴിക്കോട് നടക്കുന്ന കേരളാ സര്‍വീസ് പെന്‍ ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍)സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മണ്ണാ ര്‍ക്കാട് നിയോജകമണ്ഡലം സമ്മേളനം 20ന് മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ നടക്കും.രാവിലെ 10ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കള ത്തില്‍ അബ്ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.കെ.എസ്.പി.എല്‍ സംസ്ഥാന സെക്ര ട്ടറി എന്‍.മൊയ്തീന് പ്രമേയ പ്രഭാഷണം നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സംഘടനയിലെ അംഗങ്ങള്‍ക്കുള്ള സ്നേഹാദരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കറും കൗണ്‍സില്‍ മീറ്റ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടിയും ഉദ്ഘാടനം ചെയ്യും. റഷീദ് ആലായന്‍, ടി.എ.സലാം,സി.മുഹമ്മദ് ബഷീര്‍,മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സജ്ന ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകളി ല്‍ അതിഥികളാകും.കെ. എസ്.പി.എല്‍ ജില്ലാ അഡ്ഹോക് കമ്മിറ്റി ചെയര്മാന് കെ.എ. ഹമീദ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.മണ്ഡലം കമ്മിറ്റി നേതൃയോഗത്തില്‍ എം.അബ്ദു ഫാറൂഖി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി കെ.പി.മജീദ്, പാറയില്‍ മുഹമ്മദലി, കെ.പി.അബ്ദുറഹ്മാന്,അക്ബറലി പാറോക്കോട്,അബൂബക്കര്‍ കാപ്പുങ്ങല്‍,റഷീദ് ചതുരാല,ടി.മുഹമ്മദുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
