തച്ചനാട്ടുകര:പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് കോളേജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ‘ആര്‍ദ്രം’ സപ്തദിന ക്യാംപിന്റെ ഭാഗമായി നഴ്സിങ് വിദ്യാര്‍ഥികള്‍ നാട്ടുകല്‍ എം.എസ്.എസ്. കാരുണ്യ അഗതി മന്ദിരത്തില്‍ വയോജന സൗഹൃദപരി പാടികളും ആരോഗ്യ നിര്‍ണയ പരിശോധനയും നടത്തി. എം.എസ്.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.എന്‍.ഹരിഷ്മ അധ്യക്ഷയായി.അസോസിയേറ്റ് പ്രൊഫ.ജിസ്സ് ജോര്‍ജ് പ്രഭാഷണം നടത്തി.എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ ബി.എസ്.സി നഴ്സിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ആരോഗ്യ നിര്‍ണയത്തിനും വിവിധ കലാപരിപാടികള്‍ക്കും നേതൃത്വം നല്കി.അന്തേവാസികള്‍ക്ക് വിദ്യാര്‍ഥികളുടെ വക ഉച്ചഭക്ഷണ വിതരണവുണ്ടായി. യുവജനങ്ങളുടെ സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്വബോധവും ഗ്രാമ ങ്ങളുടെ സര്വതോന്മുഖ വികസനത്തിനായി വിനിയോഗിക്കുകയെന്ന ലക്ഷ്യവുമാ യാണ് ക്യാംപ് സംഘടിപ്പിച്ചത്.
