അഗളി: അട്ടപ്പാടി മട്ടത്തുകാട് ഹൈസ്കൂളില്‍ നടന്ന മണ്ണാര്‍ക്കാട് താലൂക്ക് തമിഴ് വായനോത്സവം ശ്രദ്ധേയമായി.ഹൈസ്കൂള്‍ വിഭാഗത്തില്‍ പുതൂര്‍ ജി.ടി.എച്ച്.എസ്. വിദ്യാര്‍ഥിനി ജി.റിധന്യ ഒന്നാംസ്ഥാനവും, അഗളി ജി.വി.എച്ച്.എസിലെ ഇ.ദിവ്യ രണ്ടാം സ്ഥാനവും മട്ടത്തുകാട് ജി.ടി.എച്ച്.എസിലെ ആര്.നികിത മൂന്നാംസ്ഥാനവും നേടി.
യു.പി. വിഭാഗത്തില്‍ അഗളി ജി.വി.എച്ച്.എസിലെ എം. പൂജശ്രീ ഒന്നാം സ്ഥാനം കര സ്ഥമാക്കി.മട്ടത്തുകാട് ജി.വി.എച്ച്.എസിലെ എസ്.ജി അനുശ്രീയ രണ്ടാം സ്ഥാനവും, ഇതേ സ്കൂളിലെ ജി.ശാശിന്തും, പുതൂര്‍ ജി.ടി.എച്ച്.എസിലെ ഹരിണിയും മൂന്നാംസ്ഥാ നം നേടി.വായനോത്സവം ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് മതിവാണന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്സിക്യുട്ടിവ് അംഗം എം.എസ് കാളിസ്വാമി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.കൃഷ്ണദാസ്, ജോയിന്റ് സെക്രട്ടറി സി.ടി മുരളീധരന്, കെ.ചന്ദ്രന്, കെ.ജി മിനി, എന്‍.കന്തസ്വാമി, സജീന്, രാധാലക്ഷ്മി, ജെ.മീനാകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
