മണ്ണാര്‍ക്കാട്: പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് നടത്തിയ പ്രവാസി ഭാരതീയ ദിവസ് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം സി.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സക്കീര്‍ തയ്യില്‍ അധ്യക്ഷനായി. കെ.പി.സി.സി. എക്സിക്യുട്ടിവ് അംഗം സി.വി ബാലചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അസീസ് ഭീമനാട്, മറ്റുജനപ്രതിനിധികളായ മുജീബ്, രാധാകൃഷ്ണന്, അനിത വിത്തനോട്ടില്‍ എന്നിവരെ ആദരിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ഷംസു, നാസര്‍ മാറുകര, സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ അസീസ് പട്ടാമ്പി, കുഞ്ഞ നു, ജില്ലാ ഭാരവാഹികളായ ആദംകുട്ടി, റെജീബ്, ഇക്ബാല്‍, സലാം പുളിക്കല്‍, നാസര്‍ കാപ്പുങ്ങല്‍, കൊടക്കാടന്‍ റഫീഖ്, നൗഷാദ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ ടി. കെ ഇപ്പു, എം.സി മജീദ്, മുഹമ്മദ്, സാദിഖ്, ശങ്കരനാരായണന് തുടങ്ങിയവര്‍ സംസാരി ച്ചു.
